
ക്ഷേത്രത്തിൽ ദളിത് വിഭാഗത്തിന് പ്രവേശനം അനുവദിച്ചു ; വിഗ്രഹം എടുത്ത് മാറ്റി ഒരു വിഭാഗം
ദളിതർക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചതിന് പിന്നാലെ കർണാടക മാണ്ഡ്യ ജില്ലയിലെ ഹനകെരെ ഗ്രാമത്തിൽ സംഘർഷാവസ്ഥ. നൂറ്റാണ്ടുകൾ പാരമ്പര്യമുള്ള കാലഭൈരവേശ്വര സ്വാമി ക്ഷേത്രത്തിലാണ് ജില്ലാ ഭരണകൂടം ദലിതർക്ക് പ്രവേശനം അനുവദിച്ചത്. ഇതിന് പിന്നാലെ സവർണ ജാതിവിഭാഗത്തിൽപ്പെട്ട ചിലർ എതിർപ്പുമായി രംഗത്തെത്തി. ഇതിന് പിന്നാലെ ഒരു വിഭാഗം വിഗ്രഹം എടുത്ത് മാറ്റി. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. പൊലീസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് എല്ലാവർക്കും പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചത്. പണ്ട് മുതലെ ദളിതർക്ക് വിലക്കുള്ള ക്ഷേത്രമാണിത്. ഈ അടുത്ത് സംസ്ഥാന റിലീജിയസ്…