
വയൽ നികത്തുന്നതിനെ ചൊല്ലി തർക്കം ; മധ്യപ്രദേശിൽ ദളിത് യുവാവിനെ തല്ലി കൊന്നു
വയൽ നനയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മധ്യപ്രദേശിൽ ദളിത് യുവാവിനെ ഗ്രാമമുഖ്യനും ബന്ധുക്കളും ചേർന്ന് അടിച്ച് കൊലപ്പെടുത്തി. ശിവ്പുരി ജില്ലയിലെ ഇന്ദർഗഡ് ഗ്രാമത്തിൽ ചൊവ്വാഴ്ച ആയിരുന്നു സംഭവം. നാരദ് ജാദവ് (28) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്വാളിയാർ സ്വദേശിയാണ് നാരദ്. ഇന്ദർഗഢിലുള്ള മാതൃസഹോദരന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയതിന് പിന്നാലെ ഗ്രാമമുഖ്യൻ പദം സിങ് ധാക്കഡുമായി വഴക്കുണ്ടാവുകയും കൊല്ലപ്പെടുകയുമായിരുന്നു. വയൽ നനയ്ക്കുന്നതുമായി ബന്ധപ്പെട്ട് പദം സിങ് ധാക്കഡുമായി നാരദിന്റെ കുടുംബത്തിന് നേരത്തേ തന്നെ…