കുഴൽകിണറിൽ നിന്ന് വെള്ളമെടുത്ത ദളിത് സ്ത്രീക്ക് ക്രൂരമർദനം ; സംഭവം ഉത്തർപ്രദേശിലെ ബാൻഡയിൽ

കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിന് ദളിത് സ്ത്രീയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ ബാൻഡ ജില്ലയിലാണ് സംഭവം. ബാൻഡയിലെ കൃഷിയിടങ്ങളിൽ ദിവസവേതനത്തിന് തൊഴിലെടുത്തിരുന്ന സ്ത്രീയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. 36 വയസുള്ള സീതാ ദേവിയാണ് ആക്രമിക്കപ്പെട്ടത്. ജാതിയെ ചൊല്ലിയുള്ള അക്രമമാണ് നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ യുവതി വിശദമാക്കുന്നത്. കേസിൽ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ജസ്പുര പൊലീസ് സ്റ്റേഷൻ ഓഫീസറായ മോനി നിഷാദ് വിശദമാക്കുന്നത്. ബഡേ ലാലാ എന്ന് അറിയപ്പെടുന്ന രാജേന്ദ്ര സിംഗ്, മകൻ ജിതേന്ദ്ര പ്രതാപ്…

Read More

ആലപ്പുഴ പൂച്ചാക്കലിൽ ദളിത് യുവതിയെ മർദിച്ച സംഭവം ; രണ്ട് പ്രതികൾ അറസ്റ്റിൽ

ആലപ്പുഴ പൂച്ചാക്കലിൽ നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്.വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. സി.പി.ഐ.എം അനുഭാവികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആക്രമിച്ചെന്ന പ്രതികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച്…

Read More

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ദലിത് യുവതിയെ ബലാൽസംഗം ചെയ്തു; ബസ് ജീവനക്കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ദലിത് യുവതിയെ ബലാൽസംഗം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം. കാൺപുരിൽനിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20കാരിയാണ് പീഡനത്തിന് ഇരയായത്. ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവർ ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.  അടച്ചിട്ട ക്യാബിനിൽ വച്ചാണ് യുവതി പീഡനത്തിന് ഇരയായത്. ജയ്പുരിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള കനോതയിൽ എത്തിയപ്പോൾ യുവതി എമർജൻസി അലാറം മുഴക്കിയതിനേത്തുടർന്ന് ബസിലെ മറ്റു യാത്രക്കാർ ഇടപെടുകയായിരുന്നു. ആരിഫിനെ യാത്രക്കാർ ചേർന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു.

Read More