പുഴയില്‍ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി

വയനാട് പനമരം വെണ്ണിയോട് പുഴയിൽ നാല് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിൽ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദർശന എന്ന യുവതി അഞ്ച് വയസുള്ള കുഞ്ഞിനെയുംകൊണ്ട് പുഴയിൽ ചാടിയത്. ഉടൻതന്നെ ദർശനയെ രക്ഷപ്പെടുത്തിയെങ്കിലും അവർ വെള്ളിയാഴ്ച വൈകീട്ട് മരിച്ചിരുന്നു. ഇവർ പുഴയിൽചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ അകലെനിന്നാണ് അഞ്ച് വയസുകാരിയുടെ മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയാണ് വെണ്ണിയോട് ജെൻസ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദർശന (32) ദക്ഷയെയുംകൂട്ടി പുഴയിൽച്ചാടിയത്. ദർശനയെ…

Read More