ചര്‍മ്മം മുതല്‍ ഹൃദയം വരെ മെച്ചപ്പെടുത്താം; ദിവസവും കശുവണ്ടി കഴിക്കാം

പോഷക ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് കശുവണ്ടിപ്പരിപ്പ്. എന്നും ആരോഗ്യത്തോടെയിരിക്കാനുള്ള മാര്‍ഗ്ഗമാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ എല്ലാദിവസവും രാവിലെ കശുവണ്ടിപ്പരിപ്പ് കഴിയ്ക്കുന്നത് ഗുണം ചെയ്യും. കശുവണ്ടിയില്‍ മഗ്നീഷ്യം ചെമ്പ്, ഇരുമ്പ്, ആരോഗ്യകരമായ കൊഴുപ്പുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നിലനിര്‍ത്താന്‍ ഈ പോഷകങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. മഗ്നീഷ്യം നാഡികളുടെയും പേശികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു. ചെമ്പ് ആരോഗ്യമുള്ള ചര്‍മ്മം നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. അതുകൊണ്ടുതന്നെ കശുവണ്ടി കഴിച്ചുകൊണ്ട് ഒരു ദിവസം ആരംഭിക്കുന്നത് ഊർജത്തോടെയിരിക്കാന്‍ നമ്മെ സഹായിക്കും….

Read More

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ. 107.76 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. കഴിഞ്ഞ ചൊവ്വാഴ്ച 106.88 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് മൊത്തം ഉപയോഗിച്ചത്. ഇതിനെ മറികടന്നാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോ​ഗം. പീക്ക് സമയ ആവശ്യകതയും സർവകാല റെക്കോർഡിലാണ്.  ഇന്നലെ വൈകീട്ട് 6 മുതൽ 11 വരെ  5359  മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഉപഭോഗം കൂടുമ്പോൾ അമിത വിലയ്ക്ക് വൈദ്യുതി പവർ എക്സ്ചേഞ്ചിൽ നിന്ന് വാങ്ങിയാണ് കെഎസ്ഇബി…

Read More