
മലിനജലം ഇനി പാഴാകില്ല ; ഡി-ലൈൻ പമ്പിങ് സ്റ്റേഷൻ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു
മലിന ജലം സംസ്കരിച്ച് കാർഷിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വിധത്തിൽ സംഭരിക്കുന്ന അഷ്ഗാലിന്റെ ഡിലൈൻ പമ്പിങ് സ്റ്റേഷൻ പദ്ധതികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.ദോഹ സൗത്ത് സീവേജ് ട്രീറ്റ്മെന്റിൽനിന്നുള്ള സംസ്കരിച്ച മലിനജലം നുഐജ ഏരിയയിലെ സീസണൽ സ്റ്റോറേജ് ലഗൂണുകളിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് അതിവേഗത്തിൽ ലക്ഷ്യത്തിലെത്തിക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായി സംസ്കരിച്ച മലിനജലം ഉപയോഗപ്പെടുത്തുന്നതിനും ജലസ്രോതസ്സുകളുടെ കാര്യക്ഷമവും സുസ്ഥിരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് അഷ്ഗാൽ ഡ്രെയിനേജ് നെറ്റ് വർക്ക് പദ്ധതി വിഭാഗത്തിലെ ട്രീറ്റ്മെന്റ് പ്ലാന്റ്, ട്രീറ്റഡ്…