കേരളത്തിൽ നടക്കാൻ സാധ്യതയില്ലാത്തത്; ഡി.കെ. ശിവകുമാറിന്റെ മൃഗബലി ആരോപണം തളളി മന്ത്രി

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻറെ ആരോപണം തളളി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കർണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച ആരോപണം നടക്കാൻ സാധ്യതയില്ലാത്തതാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യമാണിത്. ഇത്തരത്തിൽ എന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി…

Read More

രാഹുൽ ഗാന്ധിക്ക് ആശംസ നേർന്ന് പാർട്ടി നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ

ഉത്തർപ്രദേശിലെ റായ്ബറേലി പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ ഗാന്ധിക്ക് ആശംസ നേർന്ന് പാർട്ടി നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ രാഹുലിന്റെ ആശയങ്ങൾ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ഡി.കെ. വ്യക്തമാക്കി. “റായ്ബറേലിയിലെ കോൺഗ്രസ് സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുൽ ഗാന്ധിക്ക് എന്റെ ആശംസകൾ. സോണിയ ഗാന്ധി പാർലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി. കോൺഗ്രസ് പാർട്ടിയുടെ…

Read More

ആരാധനയും പൂജയും തങ്ങളെ മറ്റുള്ളവര്‍ പഠിപ്പിക്കേണ്ട: ഡി.കെ. ശിവകുമാര്‍

വർഷങ്ങളായി തങ്ങള്‍ ആരാധനയും പൂജയും നടത്തിവരുന്നവരാണെന്നും തങ്ങള്‍ക്ക് ആരില്‍നിന്നും അത് പഠിക്കേണ്ടതില്ലെന്നും ബി.ജെ.പിയെ പരോക്ഷമായി വിമർശിച്ച്‌ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യയുടെ പേരില്‍ ‘രാമ’യും എന്‍റെ പേരില്‍ ‘ശിവ’യും ഉണ്ട്. ഞങ്ങളുടെ ആരാധനയും പാരമ്ബര്യവും ഞങ്ങള്‍ക്കറിയാം. രാഷ്ട്രീയത്തില്‍ ധാർമികതയുണ്ടാവേണ്ടതുണ്ട്.  എന്നാല്‍, ധർമത്തില്‍ രാഷ്ട്രീയമുണ്ടാവാൻ പാടില്ല. ഞങ്ങള്‍ മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിക്കാറില്ല. ആരും ആവശ്യപ്പെടാതെതന്നെ, മുസ്റെ വകുപ്പിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാൻ ഞങ്ങള്‍ നിർദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍നിന്ന് കോണ്‍ഗ്രസിന് പാഠം പഠിക്കേണ്ടതില്ലെന്നും ശിവകുമാർ…

Read More