എൽപിജി വാണിജ്യ സിലിണ്ടറുകൾക്ക് വില കൂടി

രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതിയ വില. ചെന്നൈയിൽ 1980.5 രൂപയായി വില വർധിച്ചിട്ടുണ്ട്.

Read More

പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ തോതിൽ ചോർച്ച; പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി

പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോൾ വൻ തോതിൽ ചോർച്ച. സിലിണ്ടർ ഉടൻ തന്നെ പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പുറത്തേക്കെറിഞ്ഞ സിലിണ്ടറിൽ നിന്ന് പാചകവാതകം സമീപത്തെ പ്രദേശങ്ങളിലേക്ക് പടരുന്നതിന് ദൃശ്യങ്ങളിൽ കാണാം. സംഭവത്തെക്കുറിച്ച് വീട്ടുടമ രഞ്ജിത്ത് പറയുന്നത്. ‘കഴിഞ്ഞ ദിവസം എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പുതിയ സിലിണ്ടർ ഘടിപ്പിച്ച് കത്തിക്കാൻ നോക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. ശേഷം സിലിണ്ടർ അകത്ത് നിന്ന് കറങ്ങുകയായിരുന്നു. കഞ്ഞിവയ്ക്കാൻ അടുപ്പ് കത്തിക്കുന്ന…

Read More