
തേജ് ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞു; കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തേജ് ചുഴലിക്കാറ്റ് ഒമാൻ തീരത്തോടടുക്കുയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി ദോഫാര്‍, അല്‍ വുസ്‌ത ഗവര്‍ണറേറ്റില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് ഇന്ന് രാവിലെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ അധികൃതർ പറയുന്നത്. കാറ്റിന്റെ വേഗത കാറ്റഗറി മൂന്നില്‍ നിന്ന് രണ്ടായി കുറഞ്ഞിട്ടുണ്ട്. അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ഇത് കാറ്റഗറി ഒന്നാവുകയും ചെയ്യും. ദോഫാറില്‍ 50 മുതല്‍ 300 മില്ലി മീറ്റര്‍ മഴ പെയ്യുമെന്നാണ് പ്രവചനം. 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ഇന്നലെ വൈകിട്ടോടെ കാറ്റിന്റെ ചെറിയ…