
ടൂർ ഓഫ് ഒമാൻ ; 13മത് സൈക്ലിംഗ് മത്സരത്തിന് ഉജ്ജ്വല തുടക്കം
ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ 13മത് പതിപ്പിന് ഉജ്ജ്വല തുടക്കം. 181.5 കിലോമീറ്റർ ദൂരമുണ്ടായിരുന്ന ആദ്യഘട്ടത്തിൽ ടീം ജേക്കേ അൽ ഊലയുടെ ഓസിസ് സൈക്ലിസ്റ്റ് കലേബ് ഇവാൻ ഒന്നാം സ്ഥാനം നേടി. നാല് മണിക്കൂറും 23 മിനിറ്റും 18 സെക്കൻഡും എടുത്താണ് ഇദ്ദേഹം വിജയ കിരീടമണിഞ്ഞത്. ബ്രയാൻ കോക്വാർഡ് രണ്ടും ഓസ്കാർ ഫെൽഗി ഫെർണാണ്ടസ് മൂന്നും സ്ഥനത്തെത്തി. ദാഖിലിയ ഗവർണറേറ്റിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്ന് രാവിലെ 11.20ന് തുടങ്ങിയ മത്സരം മനയിലെ…