
ചക്രവാതച്ചുഴികൾ; കേരളത്തിൽ മഴ ശക്തമാകും; അഞ്ച് ദിവസത്തേയ്ക്ക് ജാഗ്രതാ നിർദേശം
രണ്ട് ചക്രവാതച്ചുഴികൾ ഒന്നിച്ച് നിലനിൽക്കുന്നതിനാൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് സൂചന. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ മദ്ധ്യപ്രദേശിന് മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുമുണ്ട്. മ്യാന്മാർ തീരത്തിന് സമീപം മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. അടുത്ത 72 മണിക്കൂറിനുള്ളിൽ…