
യുഎഇയിൽ വി.പി.എൻ ഉപയോഗിക്കാമെന്ന് സൈബർ സുരക്ഷാ മേധാവി, ദുരുപയോഗം വേണ്ട
യുഎഇയിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്വർക് (വി.പി.എൻ) ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് അനുവദനീയമാണെന്നും എന്നാൽ ദുരുപയോഗം പാടില്ലെന്നും സൈബർ സുരക്ഷ മേധാവി മുഹമ്മദ് അൽ കുവൈത്തി. വി.പി.എൻ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞവർഷം രാജ്യത്ത് വർധന രേഖപ്പെടുത്തിയിരുന്നു. വി.പി.എൻ ആപ്പുകൾ 18 ലക്ഷം പേർ ഡൗൺലോഡ് ചെയ്തതായി അറ്റ്ലസ് വി.പി.എൻ പുറത്തുവിട്ട ഏറ്റവും പുതിയ ആഗോള വി.പി.എൻ ഉപയോഗ സൂചിക റിപ്പോർട്ടിലാണ് വ്യക്തമായത്. ഇതോടെ രാജ്യത്തെ ആകെ വി.പി.എൻ ഉപയോക്താക്കളുടെ എണ്ണം 61 ലക്ഷത്തിലെത്തിയിട്ടുണ്ട്. പ്രാദേശിക മാധ്യമവുമായി സംസാരിക്കവെയാണ് ഇക്കാര്യം…