
സൈബര്‍ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ
സൈബറിടം കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതിയ ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിച്ച് ഖത്തർ. ദേശീയ വിഷൻ 2030ന്റെ ഭാഗമായാണ് നവീകരിച്ച സൈബർ സുരക്ഷാ നയം അവതരിപ്പിച്ചത്.ഐക്യരാഷ്ട്രസഭക്കു കീഴിലെ ഇന്റർനാഷണൽ ടെലികമ്യുണികേഷൻ യൂണിയൻ ഗ്ലോബൽ സൈബർ സുരക്ഷാ ഇൻഡക്‌സിൽ ഖത്തറിനെ മാതൃകാ രാജ്യങ്ങളുടെ പട്ടികയിൽ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ദേശീയ സൈബർ സുരക്ഷാ നയം പ്രഖ്യാപിക്കുന്നത്. വർധിച്ചുവരുന്ന സൈബർ വെല്ലുവിളികളെ നേരിടുന്നതിനുള്ള റോഡ്മാപ്പായിരിക്കും രണ്ടാം ദേശീയ സൈബർ സുരക്ഷാ നയം . പ്രാദേശിക, മേഖലാ, അന്തർദേശീയ തലത്തിലെ സഹകരണത്തിലൂടെ…