
സൈബർ ക്രൈം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്തി ഖത്തർ
ഡിജിറ്റൽ ലോകം നിത്യജീവിതത്തിന്റെ ഭാഗമായ കാലത്ത് സൈബർ ക്രൈം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്തി ഖത്തർ വിവരസാങ്കേതിക മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും. ഇരു മന്ത്രാലയങ്ങളുടെയും സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ‘എക്സി’ലാണ് പൊതുജനങ്ങൾക്കും പൗരന്മാർക്കുമിടയിൽ തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഓർമിപ്പിച്ചത്. എസ്.എം.എസ് സന്ദേശങ്ങളായും ഫോൺ വിളികൾ, ഇ-മെയിൽ ഉൾപ്പെടെ വിവിധ മാർഗങ്ങളിലൂടെയെത്തുന്ന തട്ടിപ്പുകളിൽ വീണുപോവരുതെന്ന കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എം.സി.ഐ.ടി) മന്ത്രാലയം ‘എക്സ്’ പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു. പണം, വസ്തുക്കൾ, നിങ്ങളുടെ ഉടമസ്ഥതയിലുള്ള ആസ്തികൾ തുടങ്ങിയവ തട്ടിയെടുക്കുന്നതിനായി…