കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റ് സൈബർ തട്ടിപ്പിന്; ജാഗ്രതാനിർദേശം നൽകി പോലീസ്

കോടതിയുടേതെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റും സൈബർ തട്ടിപ്പിന് ഉപയോഗിക്കുന്നതായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രതാനിർദേശം നൽകി. തട്ടിപ്പിനിരയാകുന്നവർ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുന്നതിനായാണ് ഇത്തരത്തിലുള്ള വ്യാജ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നത്. പലപ്പോഴും ഇരകൾ ഇത് വിശ്വസിക്കുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. വെർച്വൽ അറസ്റ്റിലാണെന്ന് വിശ്വസിപ്പിച്ചാണ് പലരിൽനിന്നും പണം തട്ടുന്നത്. എന്നാൽ, വെർച്വൽ അറസ്റ്റുരീതി നിലവിലില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തൃശ്ശൂരിലെ വ്യവസായിയിൽനിന്ന് അടുത്തിടെ ഓൺലൈൻ തട്ടിപ്പുകാർ കവർന്നത് 20 ലക്ഷം രൂപയാണ്. അദ്ദേഹം ഉപയോഗിക്കുന്ന മൊബൈൽ നമ്പർ മുംബൈയിൽ ഒരു ഗൗരവമുള്ള…

Read More

കോഴിക്കോട്ടെ ഡോക്ടറില്‍നിന്ന് 4 കോടി രൂപ തട്ടിയെടുത്തു; പ്രതികളെ രാജസ്ഥാനിലെത്തി പിടികൂടി പൊലീസ്

കോഴിക്കോട്ടെ ഒരു പ്രമുഖ ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സംഘം രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് ഇവരെ സാഹസികമായി പിടി കൂടിയത്.രാജസ്ഥാനിലെ അതിര്‍ത്തി ഗ്രാമം കേന്ദ്രീകരിച്ച് വന്‍ ചൂതാട്ടശാല നടത്തുന്ന സംഘത്തില്‍പ്പെട്ട രണ്ടു പേരാണ് പിടിയിലായത്. ഒരേ സമുദായത്തില്‍പ്പെട്ടവരാണ് എന്നും കോവിഡ് കാലത്തിനുശേഷം ജോലി നഷ്ടമായെന്നും സാമ്പത്തികമായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇവര്‍ ഡോക്ടറില്‍നിന്ന് പണം തട്ടിയത്. രാജസ്ഥാനിലെ ദുര്‍ഗാപുര്‍ സ്വദേശി…

Read More

‘സുപ്രീം കോടതിയിൽ എത്താൻ 500 രൂപ അയച്ചു തരാമോ?’; ചീഫ് ജസ്റ്റിസിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം, അന്വേഷണം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പേരിൽ സൈബർ തട്ടിപ്പിന് ശ്രമം. പ്രധാനപ്പെട്ട കൊളീജിയം യോഗത്തിൽ പങ്കെടുക്കാൻ സുപ്രീം കോടതിയിൽ എത്താൻ 500 രൂപ ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി ഡൽഹി പൊലീസിന്റെ സൈബർ സെല്ലിന് പരാതി നൽകി. ”ഞാൻ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ. ഞങ്ങൾക്ക് ഒരു പ്രധാനപ്പെട്ട കൊളീജിയം മീറ്റിങ് ഉണ്ട്. കൊണാട്ട് പ്ലേസിൽ കുടുങ്ങി കിടക്കുകയാണ്. ടാക്‌സി പിടിക്കാൻ 500 രൂപ അയച്ചു തരാമോ. കോടതിയിൽ എത്തിയാൽ ഉടൻ…

Read More

‘താൻ സൈബർ തട്ടിപ്പിന് ഇരയായി , രണ്ട് ദിവസം വെർച്വൽ കസ്റ്റഡിയിലെന്ന് വിശ്വസിപ്പിച്ചു’ ; ഗീവർഗീസ് മാർ കൂറിലോസ്

അതിസമർത്ഥമായ സൈബർ തട്ടിപ്പിന് താൻ ഇര ആയെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. രണ്ട് ദിവസം വെർച്ചൽ കസ്റ്റഡിയിൽ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാൻ പണം നൽകി എന്ന പ്രചാരണം തെറ്റാണെന്നും ഗീവർഗീസ് മാർ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസവും ലോക പരിചയവുമുള്ള താൻ പോലും വഞ്ചിക്കപ്പെട്ടു. സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക്…

Read More

സൈബർ തട്ടിപ്പിൽ ജാഗ്രത പാലിക്കണം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ‘സാലിക്’

സൈബർ തട്ടിപ്പിൽ അകപ്പെടുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ദുബൈ ടോൾ ഗേറ്റ് ഓപറേറ്റർമാരായ ‘സാലിക്’. വ്യാജ വെബ്‌സൈറ്റുകൾ, തട്ടിപ്പ് ഇ -മെയിലുകൾ,സമൂഹ മാധ്യമ അക്കൗണ്ടുകൾ എന്നിവ വഴിയാണ് സൈബർ തട്ടിപ്പുകാർ വലവിരിക്കുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഉപഭോക്താക്കൾ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങളും അക്കൗണ്ട് രഹസ്യങ്ങളും പങ്കുവെക്കരുതെന്ന് ‘സാലിക്’ സി.ഇ.ഒ ഇബ്രാഹീം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു. ‘സാലികി’ൻറെ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ ബ്രോക്കർമാരെയും ഔദ്യോഗിക സ്ഥാപനങ്ങളെയും വേണം ആശ്രയിക്കാൻ. ദുബൈ ഫിനാൻഷ്യൽ മാർക്കറ്റ്‌ വെബ്‌സൈറ്റും ഇതിനായി ഉപയോഗപ്പെടുത്താമെന്നും…

Read More

സൈബർ തട്ടിപ്പിലൂടെ കവർന്നത് രണ്ടരക്കോടിയിലധികം രൂപ; മൂന്ന് യുവാക്കൾ ആലപ്പുഴയിൽ അറസ്റ്റിൽ

സൈബർ തട്ടിപ്പിലൂടെ 2.67 കോടി രൂപ കവർന്ന കേസിൽ മൂന്നു യുവാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഗൾഫിൽ ജോലി ചെയ്തിരുന്ന മാന്നാർ സ്വദേശായ മുതിർന്ന പൗരനെ വാട്സാപ്പിലൂടെ ബന്ധപ്പെട്ട ശേഷം, സെക്യോള ക്യാപിറ്റൽ സ്റ്റോക്ക് ട്രേഡിംഗ് ഡിപ്പാർട്മെന്റ് എന്ന സ്ഥാപനത്തിന്റെ സിഇഒ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ഓൺലൈൻ ട്രേഡിങ് നടത്തി വൻ ലാഭം നേടാമെന്നു അദ്ദേഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. മലപ്പുറം ഏറനാട് കാവനൂർ സ്വദേശികളായ ഷെമീർ പൂന്തല, അബ്ദുൾ വാജിദ് , ചെറിയോൻ എന്ന്…

Read More