
തമിഴ്നാട്ടില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു; ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തത് 91,161 പരാതികള്‍
തമിഴ്‌നാട്ടിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഉണ്ടാക്കിയത് കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ സൈബർ തട്ടിപ്പിന് ഇരയായവർക്ക് നഷ്ടമായത് 1116 കോടി രൂപ. ഈ നഷ്ടങ്ങൾ നികത്താൻ തമിഴ്നാട് സൈബർ ക്രൈം വിഭാഗം കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും കൃത്യസമയത്ത് പരാതി നൽകിയതിനാൽ 526 കോടി രൂപയുടെ കൈമാറ്റം മരവിപ്പിക്കാനും 48 കോടി പരാതിക്കാർക്ക് തിരികെ നൽകാനും സാധിച്ചതായി തമിഴ്നാട് സൈബർ സെൽ അറിയിച്ചു. ദേശീയ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ…