തോന്ന്യാസം എഴുതിയതിനുശേഷം, സോറി പറഞ്ഞിട്ടെന്തു കാര്യം: മഞ്ജു പത്രോസ്

മഴവിൽ മനോരമയിലെ മറിമായം എന്ന പരമ്പരയാണ് മഞ്ജു പത്രോസിനെ ജനപ്രിയയാക്കിയത്. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ചെയ്തു. നിരവധി സൈബർ ആക്രമണങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോൾ അതിനെക്കുറിച്ചെല്ലാം തുറന്നുപറയുകയാണ് താരം: ‘സോഷ്യൽ മീഡിയയിൽ എന്തും എഴുതാം എന്നൊരു ധാരണ ചിലർക്കുണ്ട്. ഫേക്ക് ഐഡി ഉണ്ടാക്കിയാൽ മതി എന്തും എഴുതാമെന്നാണ് വിചാരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഒരു ഫോണിൻറെയോ കംപ്യൂട്ടറിന്റെയോ മുന്നിൽ ഇരുന്നായിരിക്കും ഇത് ചെയ്യുന്നത്. ഏതെങ്കിലും വിധത്തിൽ നമ്മൾ പിടിക്കപ്പെടും. പൊലീസ് ആളെ പിടിച്ച് കഴിഞ്ഞ്…

Read More

‘കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നു’; പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് കെ.കെ ശൈലജ

സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ തുടർന്നാൽ നിയമപരമായി നേരിടുമെന്ന് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ ശൈലജ. 1500 രൂപയ്ക്ക് മാത്രം പി.പി.ഇ. കിറ്റ് കിട്ടുന്ന ക്ഷാമകാലത്ത് പതിനയ്യായിരം കിറ്റ് വാങ്ങി ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിച്ച കാര്യത്തെയാണ് ഇങ്ങനെ കള്ളി എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുന്നത്. ഇതിൽ കേരളത്തിലെ ജനങ്ങളും പ്രതികരിക്കുമെന്ന് കരുതുന്നു. എൻറെ ജീവിതം ജനങ്ങൾക്ക് മുൻപിൽ ഒരു തുറന്ന പുസ്തകമാണ്. ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കാണിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കാം, കേസെടുക്കാം, ശിക്ഷിക്കാമെന്നും കെ.കെ. ശൈലജ കൂട്ടിച്ചേർത്തു. കോൺഗ്രസ് പ്രവർത്തകയേക്കൊണ്ട് ലോകായുക്തയിൽ…

Read More

സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ

ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ഉണ്ണിക്കൃഷ്ണനാണ് അറസ്റ്റിലായത്. പൂജപ്പുര പോലീസിന്റെയാണ് നടപടി. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും, രാമമന്ത്രം ജപിക്കണമെന്നുമുള്ള കെ. എസ് ചിത്രയുടെ പ്രതികരണത്തിന് ശേഷം നിരവധി ആളുകൾ അവർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സൂരജ് സന്തോഷും അക്കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. കെ. എസ്. ചിത്രയെ പോലുള്ള കപട മുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ട് എന്നാണ് ഗായകൻ സൂരജ് സന്തോഷ് പറഞ്ഞത്. ഇതോടെ സൈബർ ആക്രമണങ്ങൾ സൂരജിനുനേരെയും…

Read More

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം; നന്ദകുമാറിനെ ഇന്ന് ചോദ്യം ചെയ്യും

അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു.  കേസെടുത്തതിന് പിന്നാലെ  മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്‌സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. സെക്രട്ടറിയേറ്റിലെ മുൻ ഇടതുസംഘടനാ നേതാവായ നന്ദകുമാറിന് ഐഎച്ച്ആർഡിയിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പുനർ നിയമനം നൽകിയിരുന്നു. സർവ്വീസ് ചട്ടങ്ങൾ ലംഘിച്ച് സ്ത്രീകളെ അധിക്ഷേപിച്ച്…

Read More

സൈബർ ആക്രമണം; ജെയ്കിൻറെ ഭാര്യയുടെ പരാതിയിൽ കേസെടുത്തു

സൈബർ ആക്രമണ പരാതിയിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസിൻറെ ഭാര്യ ഗീതുവിൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. മണർകാട് പൊലീസാണ് കേസെടുത്തത്.  ഫാന്റം പൈലി എന്ന് എഫ് ബി പേജിന്റെ അഡ്മിനെ പ്രതിയാക്കിയാണ് കേസ്. കോട്ടയം എസ്പിക്ക് ഗീതു നേരിട്ട് നൽകിയ പരാതി മണർകാട് പൊലീസിന് കൈമാറുകയായിരുന്നു. തനിക്കെതിരായ സൈബർ ആക്രമണം കോൺഗ്രസ് അനുകൂല പ്ലാറ്റ്ഫോമുകളിൽ നിന്നാണെന്ന് ഗീതു ആരോപിച്ചിരുന്നു. കോൺഗ്രസുകാരായ സ്ത്രീകളടക്കം സൈബർ ആക്രമണം നടത്തി, കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയത്. ഒരു രാഷ്ട്രീയത്തിലും…

Read More

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉദ്യോഗസ്ഥൻ, രാഷ്ട്രീയ ഇടപെടൽ വഴി നിയമനമെന്ന് ആരോപണം

അച്ചു ഉമ്മനെതിരെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച നന്ദകുമാർ ഐഎച്ച്ആർഡിയിൽ ഉന്നത ഉദ്യോഗസ്ഥൻ.നിലവിൽ ഐഎച്ച്ആര്‍ഡി അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് നന്ദകുമാര്‍. സെക്രട്ടറിയേറ്റിൽ നിന്നും വിരമിച്ച നന്ദകുമാറിന് ഒരു മാസം മുൻപാണ് നിയമനം നൽകിയത്. സർവീസ് ചട്ടം ബാധകം ആയിരിക്കെയാണ് നന്ദകുമാര്‍ സൈബർ അധിക്ഷേപം നടത്തിയത്. അതേസമയം അച്ചു ഉമ്മന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തതല്ലാതെ മറ്റ് നടപടികൾ ഉണ്ടായിട്ടില്ല. രാഷ്ട്രീയ ഇടപെടൽ വഴിയാണ് നന്ദകുമാറിന് പുനർ നിയമനം നൽകിയത് എന്നാണ് നിലവിൽ ഉയരുന്ന ആരോപണം. നന്ദകുമാറിനെതിരെ സ്ക്രീൻ ഷോട്ടുകൾ സഹിതം…

Read More

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം; മാപ്പ് അപേക്ഷയുമായി സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ ക്ഷമാപണവുമായി സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥൻ. മുൻ അഡീഷണൽ സെക്രട്ടറിയും ഇടതു സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളിയാണ് ക്ഷമാപണം നടത്തിയത്. നന്ദകുമാറിനെതിരെ പൂജപ്പുര പൊലീസിൽ അച്ചു ഉമ്മൻ ഇന്നലെ പരാതി നൽകിയതിരുന്നു. ഇതിനു പിന്നാലെയാണ് ഫേസ് ബുക്കിലൂടെ ക്ഷമാപണവുമായി നന്ദകുമാർ രംഗത്തെത്തിയത് . രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണു തന്റെ പിതാവെന്നും, അധികാര ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും…

Read More