സൈബര്‍ ആക്രമണ ഭീഷണി ഉയരുന്നു; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സിഇആര്‍ടി-ഇന്‍

ടെക്‌നോളജി ഏറെ ഉയര്‍ന്ന സാഹചര്യമാണെന്നത് പോലെ തന്നെ സൈബര്‍ കുറ്രവാളികളഉടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. ഇപ്പോഴിതാ സൈബര്‍ ആക്രമണ ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബര്‍ സെക്യൂരിറ്റി ടീമായ സിഇആര്‍ടി-ഇന്‍ ആണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. ഗൂഗിള്‍ ക്രോം ബ്രൗസറിലെ രണ്ട് തകരാറുകള്‍ കാരണം ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടന്നുകയറാന്‍ സാധിക്കും. മാക്, പിസി, ലാപ്‌ടോപ്പ് പ്ലാറ്റ്‌ഫോമുകളില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കാണ് ഈ പുതിയ മുന്നറിയിപ്പുകള്‍. ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഉപയോക്തൃ…

Read More

നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു

നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചു. സെൻട്രൽ എസിപി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും സെൻട്രൽ എസിപിക്ക് കേസിൻ്റെ മേൽനോട്ട ചുമതലയും നൽകി. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. അതേസമയം, പരാതി അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്. ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ…

Read More

പശ്ചിമ ബംഗാൾ ഗവർണറുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; വഞ്ചിക്കപ്പെടരുതെന്ന് മുന്നറിയിപ്പ്

പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ പണം തട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും സംശയം തോന്നിയാൽ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു. സി.ആർ.പി ഓഫിസർ ചമഞ്ഞും വ്യാജപേരുകളിലും ചിലർ വ്യാജ ഓഫറുകൾ നൽകി പണം തട്ടുന്നതായി തുടരെ പരാതികൾ ലഭിക്കുന്നതായാണ് റിപ്പോർട്ട്. ഈ തട്ടിപ്പിൽ വഞ്ചിതരാകരുതെന്നും അത്തരത്തിൽ ആരെങ്കിലും സമീപിച്ചാൽ അപ്പോൾ തന്നെ പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും രാജ്ഭവൻ വക്താവ് അറിയിച്ചു. പഞ്ചാബ്, മണിപ്പൂർ, ആസാം മുഖ്യമന്ത്രിമാരുടെ ഒഎസ്ഡി,…

Read More

‘എന്തുകൊണ്ട് കുട്ടിക്ക് മുസ്ലീം പേര് നൽകി’; താരദമ്പതികൾക്കെതിരെ സൈബർ ആക്രമണം

ബോ​ളി​വു​ഡ് ​ദ​മ്പ​തി​മാ​രാ​യ​ ​ര​ൺ​വീ​ർ​ സിം​ഗിനും​ ​ദീ​പി​ക​ ​പ​ദുക്കോണിനും അ​ടു​ത്തി​ടെ​യാ​ണ് കുഞ്ഞ് ​പി​റ​ന്ന​ത്.​ കഴിഞ്ഞ ദിവസമാണ് ദമ്പതികൾ​ തങ്ങളുടെ ആ​ദ്യ​ ​ക​ൺ​മ​ണി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​യത്.​ ​ദു​വ​ ​പ​ദു​കോ​ൺ​ ​സിം​ഗ് ​എ​ന്നാ​ണ് ​കു​ഞ്ഞി​ന്റെ​ ​പേ​ര്. ​’​ദു​വ​ ​പ​ദു​കോ​ൺ​ സിം​ഗ് ​-​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​കാ​ര​ണം,​ ​ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥനകൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ൾ.​ ​ഞ​ങ്ങ​ളു​ടെ​ ​ഹൃ​ദ​യം​ ​സ്നേ​ഹം​ ​കൊ​ണ്ടും​ ​ന​ന്ദി​കൊ​ണ്ടും​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു​’​ എ​ന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിലാണ് കുഞ്ഞിന്റെ കാലിന്റെ ചിത്രം താരദമ്പതികൾ പങ്കുവച്ചത്. കുട്ടിയുടെ പേര് പുറത്തുവിട്ടതിന് പിന്നാലെ താരദമ്പതികൾക്കെതിരെ സൈബർ…

Read More

‘വിഷമമില്ല; സൈബര്‍ ആക്രമണത്തില്‍ ആരോടും പരിഭവമില്ല’: പി.സരിന്‍റെ ഭാര്യ

പി.സരിന്‍റെ  രാഷ്ട്രീയ കൂടുമാറ്റത്തെ തുടര്‍ന്നുള്ള സൈബ൪ ആക്രമണത്തിൽ പ്രതികരണവുമായി ഭാര്യ ഡോ. സൗമ്യ സരിൻ രംഗത്ത്. ഒരു കാലത്ത് പിന്തുണച്ചവ൪ എതിർപക്ഷത്തു നിന്നും ചീത്ത വിളിക്കുന്നു. അതിൽ ആരോടും പരിഭവമില്ല, വിഷമമില്ല. സാമൂഹിക മാധ്യമങ്ങളിലെ ആക്ഷേപങ്ങൾ അസ്ഥിരമാണ്. സൈബ൪ ആക്രമണത്തിൽ താനൊരു ഇരയല്ല. ഇരവാദമുന്നയിച്ച് പിന്തുണയുമായി ആരും വരേണ്ട. ഒരു കൊടിയുടെയും പിന്തുണയും വേണ്ടെന്നും അവര്‍ പറഞ്ഞു കോൺഗ്രസുകാ൪ അവരുടെ വിഷമം പറയുന്നു.അത് അതിന്‍റേതായ രീതിയിൽ ഉൾകൊള്ളും.സരിന്‍റെ  രാഷ്ട്രീയ കൂടുമാറ്റം വ്യക്തിപരമാണ് പരസ്പരം ച൪ച്ച ചെയ്തിരുന്നു, തന്‍റെ  നിലപാട് കൃത്യമായി പറഞ്ഞു….

Read More

സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് കത്തയച്ച് മനാഫ്

താനും കുടുംബവും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്രമണം തുടരുന്നതിനാല്‍ കണ്‍മുന്‍പില്‍ കുടുംബം തകരുന്നത് കാണേണ്ടി വരികയാണെന്നും സൂചിപ്പിച്ച് അര്‍ജ്ജുന്‍ ഓടിച്ച ലോറിയുടെ ഉടമ മനാഫ്. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സെപ്റ്റംബര്‍ രണ്ടിന് താന്‍ കോഴിക്കോട് പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടി വൈകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇന്ന് അയച്ചു നല്‍കിയ കത്തിലാണ് വൈകാരികമായ പരാമര്‍ശങ്ങളുള്ളത്. കഴിഞ്ഞ ദിവസം രാവിലെയാണ് മനാഫ് മുഖ്യമന്ത്രിക്ക് ഓണ്‍ലൈനായി ഇതുസംബന്ധിച്ച പരാതി അയച്ചു നല്‍കിയത്. ചില യൂട്യൂബ് ചാനലുകൾ…

Read More

നേരിടുന്നത് കടുത്ത സൈബർ ആക്രമണം; മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം. മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. തെരച്ചിലിന്‍റെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയാണ് ലഭിച്ചതെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ വാക്കുകൾ. അര്‍ജുന്‍റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു,…

Read More

മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം; കേസെടുത്ത് യുവജന കമ്മീഷൻ

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന്റെ കുടുംബാംഗങ്ങൾക്ക് നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ യുവജന കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ കോഴിക്കോട് തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവികൾക്ക് യുവജന കമ്മീഷൻ നിർദേശം നല്‍കി. സൈബർ ആക്രമണം നടത്തിയ ഫേസ്‍ബുക്ക്‌, യു‍ട്യൂബ് അക്കൗണ്ടുകൾ കണ്ടെത്തി നടപടി എടുക്കാനും കമ്മീഷൻ നിർദേശം നല്‍കിയിട്ടുണ്ട്. രഞ്ജിത്ത് ഇസ്രായേലിനെതിരായ സൈബർ ആക്രമണത്തിലും കേസ് എടുത്തതായി യുവജന കമ്മീഷൻ അറിയിച്ചു. സൈബര്‍…

Read More

സൈബർ ആക്രമണത്തിനെതിരായ അർജുന്‍റെ കുടുംബത്തിന്‍റെ പരാതി: സൈബർ പൊലീസ് അന്വേഷണം തുടങ്ങി

സൈബർ ആക്രമണത്തിനെതിരായി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ കുടുംബം നൽകിയ പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി. പ്രാഥമിക അന്വേഷണം ആണ് തുടങ്ങിയത്. പരാതിയിൽ പറഞ്ഞിരിക്കുന്ന സോഷ്യൽ മീഡിയയിലെ അക്കൗണ്ട് ഉടമകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് അർജുന്‍റെ കുടുംബം പരാതി നൽകിയത്. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ് ചെയ്ത് മാറ്റിയാണ് പ്രചാരണം. ചില യുട്യൂബ് ചാനലുകളും അധിക്ഷേപകരമായ വാർത്തകൾ നൽകിയെന്ന് പരാതിയിൽ പറയുന്നു. കോഴിക്കോട് സൈബർ സെല്ലിലാണ് കുടുംബം പരാതി നൽകിയത്….

Read More

സൈബര്‍ ആക്രമണമുണ്ടായിട്ടും അമ്മയിലെ അംഗങ്ങള്‍ ഒപ്പംനിന്നില്ല’: ഇടവേള ബാബു

മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേള ബാബു പടിയിറങ്ങി. നീണ്ട ഇരുപത്തിയഞ്ചു വർഷങ്ങൾ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഇടവേള ബാബു പ്രവർത്തിച്ചിരുന്നു. ഏറെ വൈകാരികമായ പ്രസംഗം കാഴ്ചവച്ചാണ് ഇടവേള ബാബു പടിയിറങ്ങിയത്. നടൻ സിദ്ധിഖാണ് സംഘടനയുടെ പുതിയ ജനറല്‍ സെക്രട്ടറി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തനിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ലെന്ന പരിഭവം ഇടവേള ബാബു പങ്കുവച്ചു.   സൈബര്‍ ആക്രമണങ്ങില്‍ താന്‍ ഒറ്റപ്പെട്ടെന്നും, ആരും ഒപ്പമുണ്ടായില്ലെന്നും വിടവാങ്ങല്‍…

Read More