
അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം രംഗത്ത്. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദിയാണെന്ന്് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് വിമർശിച്ചു. ഹർജിക്കു പിന്നിൽ രാജ്യാന്തര ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വർഗീസ് ആരോപിച്ചു. ഭൂമിയുടെ ഉടമസ്ഥത ഉറപ്പാക്കുന്നതു വരെ ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ ഭൂമി ഇടപാടുകളും നിർമാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്ടെ വൺ…