‘സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കി; യൂട്യൂബര്‍ മണവാളന്‍റെ മുടി മുറിച്ചത് അച്ചടക്കത്തിന്റെ ഭാ​ഗമായി’; ജയില്‍ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട്

മണവാളൻ എന്നറിയപ്പെടുന്ന യൂട്യൂബർ മുഹമ്മദ് ഷെഹീൻ ഷായുടെ മുടി വെട്ടിയത് അച്ചടക്കത്തിന്റെ ഭാ​ഗമായിട്ടെന്ന് വിയ്യൂർ ജില്ല ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്. സെല്ലിൽ മറ്റ് തടവുകാർക്ക് പ്രയാസമുണ്ടാക്കിയെന്നും റിപ്പോർച്ചിൽ പറയുന്നു. മുടി മുറിക്കൽ വിവാദത്തിന് പിന്നാലെയാണ് ജയിൽ ആസ്ഥാനത്ത് നിന്ന് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. യൂട്യൂബറുടെ മുടി മുറിച്ചത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു.  മുടി മുറിച്ചത് ജയിലിൽ അച്ചടക്കം കാക്കാനെന്നാണ് റിപ്പോർട്ടിൽ ഒന്നാമതായി പറഞ്ഞിരിക്കുന്നത്. സെല്ലിൽ പന്ത്രണ്ട് പേരുണ്ടായിരുന്നു. ഇയാളുടെ മുടി നീട്ടി വളർത്തിയതിലെ സെല്ലിലുള്ള മറ്റ് തടവുകാർ…

Read More

ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്, നീക്കംചെയ്തത് ബാധിക്കില്ലെന്ന് കങ്കണ

കങ്കണ റണൗട്ട് സംവിധാനം ചെയ്ത് മുഖ്യവേഷത്തിലെത്തുന്ന ചിത്രം എമർജൻസി ജനുവരി പതിനേഴിന് തിയ്യേറ്ററുകളിലേക്കെത്തുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരുന്നു. അതിനിടെ ചിത്രത്തിലെ ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ സെന്‍സര്‍ബോര്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇപ്പോഴിതാ സെന്‍സര്‍ബോര്‍ഡിന്റെ ഈ നിര്‍ദേശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കങ്കണ. ഒരു സംവിധായികയെന്ന നിലയില്‍ ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിച്ചതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തെ അംഗീകരിക്കുന്നതായും ഐ.എ.എന്‍.എസ്സിനോട് അവര്‍ വ്യക്തമാക്കി. ചിത്രത്തിലെ മുഴുവന്‍ രംഗങ്ങളും പുറത്തിറക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ രംഗങ്ങള്‍…

Read More

മാസ്റ്റർപ്ലാൻ വെട്ടിച്ചുരുക്കാനുള്ള നീക്കം ഉപേക്ഷിക്കണം; മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ ശശി തരൂർ

തലസ്ഥാനത്തെ സൗത്ത്,  സെൻട്രൽ, നോർത്ത്  റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള  മാസ്റ്റർ പ്ലാൻ വെട്ടിച്ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തണമെന്നും മാസ്റ്റർപ്ലാൻ പൂർണമായും നടപ്പിലാക്കണമെന്നും ശശി തരൂർ എം പി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം കേന്ദ്ര  റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു. തിരുവനന്തപുരത്തെ റെയിൽവെ വികസനം ഉറപ്പുവരുത്തുമെന്നും ശശി തരൂർ എംപി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ നിർമിക്കുന്ന വിശ്രമ മുറികളുടെയും മറ്റും വിസ്തൃതി വെട്ടികുറയ്ക്കാനുള്ള റെയിൽവെയുടെ തീരുമാനം പുന:പരിശോധിക്കണം….

Read More

സുഗന്ധഗിരി മരംമുറി: മൂന്ന് പേർക്കുകൂടി സസ്പെൻഷൻ

വയനാട് സുഗന്ധഗിരിയിൽനിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീം അടക്കം മൂന്ന് ജീവനക്കാരെകൂടി സസ്പെൻഡു ചെയ്തു. കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരാണ് നടപടി നേരിട്ട മറ്റു രണ്ടുപേർ. കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി. മരംമുറി തടയുന്നതിൽ ഗുരുതര വീഴ്ച ഉണ്ടാെയെന്ന വനംവകുപ്പ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ്…

Read More