ഷോപ്പിംഗ് ചെലവ് ചുരുക്കാൻ ചില ടിപ്പുകൾ ഇതാ

ഷോപ്പിം​ഗ് പലരുടെയും പോക്കറ്റ് കാലിയാക്കാറുണ്ട്. അതിനാല്‍ ശ്രദ്ധയോടെ വേണം ഷോപ്പിംഗ് നടത്താന്‍. 1. അത്യാവശ്യം സാധനം വാങ്ങിക്കാന്‍ കാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇവിടെ രണ്ടുണ്ട് ദോഷം. സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നുപെട്ടാല്‍ അനാവശ്യമായ സാധനങ്ങളും വാങ്ങിക്കൂട്ടും. മറ്റൊന്ന് അടുത്ത കടയില്‍ നടന്നുപോയി വാങ്ങിച്ചാല്‍ പെട്രോള്‍ നഷ്ടമുണ്ടാകില്ലല്ലോ. 2. കൈയില്‍ നല്ലൊരു തുക കിട്ടിയാല്‍ ഓടിപ്പോയി കണ്ണുമടച്ച്‌ ആവശ്യമെന്താണെന്നുവച്ചാല്‍ വാങ്ങിക്കുകയാണ് പതിവ്. ഇത് തെറ്റ്. പല കടകളില്‍പോയി വിലയില്‍ ഒരു താരതമ്യപഠനം നടത്തുന്നത് നല്ലതാണ്. 3. എന്തു സാധനവും…

Read More

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 60% വരെ ഇളവ്

കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമ്മിറ്റ് ഫീസ് 60% കുറയ്ക്കും. പുതിയ നിരക്കുകൾ…

Read More

‘ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ ഇന്ന് കണക്ഷൻ നൽകാം’; റഫീഖിന് 11 കണക്ഷനെന്ന് കെഎസ്ഇബി, നഷ്ടം എപ്പോഴായാലും ഈടാക്കും

തിരുവമ്പാടി ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ. കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയിൽ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണെന്നാണ് ചെയർമാൻ വ്യക്തമാക്കിയിട്ടുള്ളത്. ആക്രമിച്ചയാളുടെ പിതാവിൻറെ പേരിൽ 11 വൈദ്യുതി കണക്ഷനുകളാണ് ഉള്ളതെന്നും സ്ഥിരമായി വൈദ്യുതി ബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ ഡിസ്‌കണക്റ്റ് ചെയ്യാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വാക്കുതർക്കവും…

Read More

കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരേ കേസ്

 വൈദ്യുതി മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിലെത്തി നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് പന്തീരാങ്കാവ് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കെ.എസ്.ഇ.ബി പന്തീരാങ്കാവ് സെക്ഷന്‍ ഓഫീസില്‍ പ്രതികൾ അതിക്രമം കാണിച്ചത്.  പന്തീരാങ്കാവ്, അത്താണി, മണക്കടവ് ഭാഗങ്ങളില്‍ വൈദ്യുതി നിലച്ചതോടെ ഒരു സംഘം ആളുകള്‍ ഓഫീസിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇവര്‍ കെ.എസ്.ഇ.ബി ഓഫീസിലെ ബോര്‍ഡ് തകര്‍ത്തതായും സംഭവ സമയത്ത് ഇവിടെയുണ്ടായിരുന്ന ഓവര്‍സിയറെ അസഭ്യം പറഞ്ഞതായും കാണിച്ച് ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ഥാപനത്തിന്റെ…

Read More

സുഗന്ധഗിരി മരംമുറിക്കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥ കെ നീതുവിന് സസ്പെന്‍ഷന്‍

സുഗന്ധഗിരി മരംമുറിക്കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍. കല്പറ്റ റേഞ്ചർ കെ നീതുവിനെയാണ് സസ്പെന്റ് ചെയ്തത്. ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേനിലാണ് നടപടി. റേഞ്ചർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ 11 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയേക്കുമെന്നും സൂചനയുണ്ട്. കൽപറ്റ റേഞ്ചിലെ 6 ബിഎഫ്ഒ, 5 വാച്ചർമാർ എന്നിവർക്കെതിരെയാകും നടപടി.  വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ ഒമ്പത് പ്രതികളാണ് ഒള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ…

Read More

രാജ്യത്ത് പാചക വാതക വില 100 രൂപ  കുറയ്ക്കും; വനിതാ ദിന സമ്മാനമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു

രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ ദിന സമ്മാനമെന്നും പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാൻ ഇന്നലെ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. Today, on Women’s Day, our Government has decided to reduce LPG cylinder prices by Rs. 100. This will significantly ease the financial burden on millions of…

Read More

ബിയറിന്‍റെ വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര; ലക്ഷ്യം വിൽപന വർധന

ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര. ബിയറിന്റെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയാൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ടാക്സ് കൂട്ടിയതിന് പിന്നാലെ മദ്യപർക്ക് ബിയറിനോട് താത്പര്യം കുറഞ്ഞെന്ന ബ്രൂവറീസ് അസോസിയേഷന്‍റെ പരാതിക്ക് പിന്നാലെയാണ് മഹാരാഷ്ട്രാ സർക്കാരിന്റെ സുപ്രധാന നീക്കം. എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ബിയർ വില കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി നിലവിൽ വന്നത്. മറ്റ് സംസ്ഥാനങ്ങളിലെ…

Read More

കൊല്ലം കുണ്ടറയിൽ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍

കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂർ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും…

Read More

കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി

കർണാടകയിൽ മുസ്‌ലിം സമുദായത്തിന്റെ സംവരണം ഇല്ലാതാക്കാനുള്ള തീരുമാനം വികലമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിംകൾക്ക് നാല് ശതമാനം സംവരണമുണ്ടായിരുന്നത് റദ്ദാക്കാനായിരുന്നു കർണാടക സർക്കാരിന്റെ തീരുമാനം. വിവിധ മുസ്‌ലിം സംഘടനകൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മാത്രം ശേഷിക്കെ മാർച്ച് 24ന് സർക്കാർ ഇത്തരമൊരു തീരുമാനം എടുക്കാനുണ്ടായ സാഹചര്യവും കോടതി ചോദ്യം ചെയ്തു.  ഭരണഘടനാ തത്വങ്ങൾ ബിജെപി സർക്കാർ ലംഘിക്കുകയാണെന്ന് ഹർജിക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. യാതൊരു പഠനവും…

Read More