
കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമ ഭേതഗതിയിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ ; വിദേശത്ത് നിന്ന് സ്വർണം കൊണ്ട് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി
കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ നിയമ ഭേദഗതിയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയാറാവാത്തത് വിദേശത്തുനിന്ന് സ്വർണാഭരണം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. ആഗോള വിപണിയിൽ സ്വർണ വില കുത്തനെ ഉയർന്നെങ്കിലും ഇറക്കുമതി തീരുവയില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാവുന്ന സ്വർണാഭരണത്തിന്റെ വില വർധിപ്പിക്കാൻ കേന്ദ്രം തയാറായിട്ടില്ല. നിലവിൽ പ്രാബല്യത്തിലുള്ളത് 2016ൽ പുറത്തിറക്കിയ കസ്റ്റംസ് ബാഗേജ് ഡിക്ലറേഷൻ ഭേദഗതി നിയമമാണ്. ഈ വ്യവസ്ഥ പ്രകാരം വിദേശത്ത് ഒരു വർഷം താമസിച്ച് മടങ്ങുന്ന പുരുഷന്മാർക്ക് 20 ഗ്രാം സ്വർണാഭരണവും സ്ത്രീക്ക് 40 ഗ്രാം…