പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഇഡി; അമ്മയുടെ അക്കൗണ്ടില്‍ 63 ലക്ഷം രൂപയുടെ നിക്ഷേപം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അറസ്റ്റിലായ സിപിഐഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ ഇഡി. അരവിന്ദാക്ഷന്‍ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ് ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന്‍ വിദേശയാത്ര നടത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി ചൂണ്ടിക്കാണിക്കുന്നുണ്ട്. സതീഷ് കുമാറും അരവിന്ദാക്ഷനും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് ദുബായിലേക്ക് യാത്ര നടത്തിയതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ചാക്കോ എന്ന വ്യക്തിക്കൊപ്പം രണ്ടു തവണ വിദേശയാത്ര നടത്തിയതായി ഇഡി വ്യക്തമാക്കുന്നു. 1600 രൂപ മാസം…

Read More

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആർ അരവിന്ദാക്ഷൻ ഇഡി കസ്റ്റഡിയിൽ

 കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി ന​ഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കൊച്ചി ഇഡി ഓഫീസിൽ ഇന്നും തുടരുകയാണ്. തൃശൂർ സഹകരണ ബാങ്ക് സെക്രട്ടറി എൻ ബി ബിനു, കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി…

Read More

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മ കസ്റ്റഡിയിൽ

ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പച്ചിലമ്പാറ കോളനിയിൽ താമസിക്കുന്ന സത്യനാരായണന്റെ ഭാര്യ സുമംഗലിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത്. ഇന്നലെ ഉച്ചയ്ക്കാണ് ഇവരുടെ കുഞ്ഞിനെ ചെളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് ഉപ്പള പച്ചിലമ്പാറ കോളനിയിൽ താമസിക്കുന്ന സുമംഗലി ഭർത്താവ് സത്യനാരായണനോട് പിണങ്ങി ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെയും എടുത്ത് വീടുവിട്ടത്. പിന്നീട് ഇവരെ കണ്ടെത്താനായി വീട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെ സുമംഗലിയെ കണ്ടെത്തി. മുളിഞ്ച വയലിന് സമീപത്ത് കുഞ്ഞിനെ ചെളിയിൽ എറിഞ്ഞ്…

Read More

ഗവൺമെന്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കോടികൾ തട്ടി; പ്രതി പിടിയിൽ

എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനായും ആഭ്യന്തര മന്ത്രാലയത്തിലെ ഓഫീസറായും ആള്‍മാറാട്ടം നടത്തി കോടികള്‍ തട്ടിയ പ്രതി അറസ്റ്റിലായി. കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായിരുന്ന ഓംവീര്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആൾമാറാട്ടം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഓംവീർ സിങ്ങിനെതിരെ അഹമ്മദാബാദ് പൊലീസും സൂറത്ത് പൊലീസും രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ചില്ലറ തട്ടിപ്പൊന്നുമല്ല ഓംവീർ സിങ് നടത്തിയത്. വ്യവസായികളെ…

Read More

മണിപ്പൂരിൽ ആയുധ വേട്ട, മയക്കുമരുന്നും കണ്ടെടുത്തു, നാല് പേർ കസ്റ്റഡിയിൽ

മണിപ്പൂരിൽ ആയുധവേട്ടയും മയക്കുമരുന്ന് വേട്ടയും. റെയ്ഡിൽ തോക്കുകളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും പിടികൂടി. ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, ചുരാചന്ദ്പൂർ, തെങ്‌നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലാണ് റെയ്ഡ് നടന്നത്. ഇവിടങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്സ് & അഫയേഴ്സ് ഓഫ് ബോർഡർ മയക്കുമരുന്ന് പിടികൂടി. 4 പേർ അറസ്റ്റിലായി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ വിഷയം പരാമര്‍ശിച്ചിരുന്നു. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി…

Read More

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക്ക് ആലത്തിനെ 10 ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതിയെ 10 ദിവസത്തേയ്ക്ക് കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. . പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിൽ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. 2018ൽ ഡൽഹി ഗാസിപൂരിൽ പത്ത് വയസുള്ള പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ ആക്ട് അടക്കം വിവിധ വകുപ്പുകൾ പ്രകാരം…

Read More

ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായാണ് സംശയം .മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ യുവതി എത്തിച്ച് പൊലീസ് പരിശോധന നടത്തി 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവായത്….

Read More

മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസ്; പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ

കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ച കേസിൽ പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ. കടവന്ത്ര പൊലീസിൽ മാധ്യമപ്രവർത്തക നൽകിയ പരാതിയിന്മേലാണ് നടപടി. പിഡിപി നേതാവ് അബ്ദുൾ നാസർ മഅ്ദനിയുടെ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പടെയുള്ള കാര്യങ്ങൾ മാധ്യമങ്ങളോട് പങ്കു വയ്ക്കുന്നതിന് പിഡിപി തന്നെ ഏർപ്പെടുത്തിയ ആളാണ് നിസാർ മേത്തർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഅ്ദനിയുടെ ആരോഗ്യവിവരങ്ങൾ തിരക്കി മാധ്യമപ്രവർത്തക ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ അശ്ലീല സന്ദേശമയച്ചത്. തുടർച്ചയായി വിലക്കിയിട്ടും നിസാർ പിന്മാറാതെ വന്നതോടെ യുവതി…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്: മുൻഎസ്എഫ്ഐ നേതാവ് അബിൻ സി.രാജ് കസ്റ്റഡിയിൽ

വ്യാജ സർ‌ട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മുൻഎസ്എഫ്ഐ നേതാവും കേസിലെ രണ്ടാം പ്രതിയുമായ അബിൻ സി.രാജ് പൊലീസ് കസ്റ്റഡിയിലായി, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് അബിനെ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ഇതോടെ കായംകുളം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട പ്രതികളെയെല്ലാം പൊലീസിന് പിടികൂടാനായി. അബിനെ രാത്രിയോടെ തന്നെ കായംകുളത്തേക്ക് എത്തിച്ച് ചോദ്യം ചെവ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച…

Read More

വ്യാജ സർട്ടിഫിക്കറ്റ് കേസ്; കെ വിദ്യയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ്

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ കെ വിദ്യയ്‌ക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചതായി അഗളി പൊലീസ്. വിദ്യയെ ഇനിയും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു. വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയതായാണ് വിവരം. സെെബർ വിദ‌ഗ്ദർ വിദ്യയുടെ ഫോണുകൾ പരിശോധിച്ചിരുന്നു. കേസിൽ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതി ഇന്ന് പരിഗണിക്കും. മഹാരാജാസ് കോളേജിൽ 2018 മുതൽ 2021വരെ താത്‌‌കാലിക അദ്ധ്യാപികയായിരുന്നവെന്ന വ്യാജ രേഖയാണ് വിദ്യ ചമച്ചത്. മഹാരാജാസ് കോളേജിന്റെ സീലും വൈസ് പ്രിൻസിപ്പലിന്റെ ഒപ്പും വ്യാജമായി ഉണ്ടാക്കി ഇതുൾപ്പെടുന്ന…

Read More