ജനങ്ങൾക്കൊപ്പം എക്കാലവും ഉണ്ടാകും; ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി അരവിന്ദ് കെജ്രിവാൾ

ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സൗജന്യ മരുന്നും, പരിശോധനകളും തുടരാൻ കെജ്രിവാൾ നിർദേശം നൽകിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു. ഡൽഹിയിലെ  മെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‍രിവാൾ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു. അതിനിടെ, അരവിന്ദ് കെജ്രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വനിത പ്രവർത്തകരെ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി വളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പൊലീസ്…

Read More

രണ്ടര വയസുകാരിയുടെ മരണം; അച്ഛൻ മുഹമ്മദ് ഫായിസ് കസ്റ്റഡിയിൽ

മലപ്പുറം കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവിൽ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനായാണ് ഫാരിസിനെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉൾപ്പെടെ ലഭിച്ചാലെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും ബന്ധുക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Read More

മദ്യനയക്കേസ്; കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി

മദ്യനയക്കേസിൽ ബിആർഎസ് നേതാവ് കെ. കവിതയെ മാർച്ച് 26 വരെ കസ്റ്റഡിയിൽ വിട്ടു. കെ. കവിതയെ 5 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നു. ഇഡിയുടെ അപേക്ഷയിലാണ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടത്. കേസിൽ കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് കവിതയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ഇഡി കോടതിയിലെത്തിയത്. മദ്യനയ അഴിമതി കേസിൽ കെ കവിതയും അരവിന്ദ് കെജരിവാളും ഗൂഢാലോചന നടത്തിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. നൂറ് കോടി രൂപ…

Read More

ജെ.എസ്.സിദ്ധാർഥന്റെ മരണം: പ്രധാനപ്രതി അഖിൽ പിടിയിൽ

പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലെ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനപ്രതി പിടിയിൽ. മുഖ്യപ്രതി അഖിലിനെ പാലക്കാട്ടുനിന്നാണു കസ്റ്റഡിയിലെടുത്തത്. 2-ാം വർഷ ബിവിഎസ്സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്.സിദ്ധാർഥൻ (20) ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും നേരിട്ടാണു മരിച്ചത്. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്‌സാക്ഷിയായ വിദ്യാർഥി പറഞ്ഞു. ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്‌നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും…

Read More

ഐസിയുവിൽ പ്രവേശിപ്പിച്ച 24കാരി പീഡനത്തിനിരയായി; നഴ്സിംഗ് അസിസ്റ്റന്റ് കസ്റ്റഡിയിൽ

സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്ന 24 കാരി പീഡനത്തിനിരയായി. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് സംഭവം. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റാണ് യുവതിയെ പീഡിപ്പിച്ചത്. പുലർച്ചെ നാലിന് ഐസിയുവിൽ എത്തിയ പ്രതി മയക്കുമരുന്ന് കുത്തിവച്ച ശേഷം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പ്രതി ചിരാഗ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. പുലർച്ചെ നാല് മണിയോടെ പ്രതി ചിരാഗ് ഐസിയുവിൽ എത്തി. തുടർന്ന് ഉറങ്ങുകയായിരുന്ന യുവതിയെ ഇയാൾ…

Read More

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

തിരുവനന്തപുരം നേമത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്നാണ് ഇയാളെ നേമം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അക്യൂപങ്ചറിന്റെ മറവിൽ ഷിഹാബുദ്ദീൻ വ്യാജ ചികിത്സ നടത്തുകയാണെന്ന് സെപ്തംബർ മാസത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. പ്രമേഹം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നവെന്ന വിവരത്തിലാണ് സ്‌പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. വെഞ്ഞാറമൂട്ടിലായിരുന്നു ഷിഹാബുദ്ദീന്റെ ചികിത്സാ കേന്ദ്രം. എന്നാൽ റിപ്പോർട്ടിൻമേൽ പൊലീസും…

Read More

അനുമതി ഇല്ലാതെ വെടിക്കെട്ട്: തെക്കുംപുറം കരയോഗ ഭാരവാഹികൾ കസ്റ്റഡിയിൽ

തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ഇല്ലാതെ വെടിക്കെട്ട് നടത്തിയെന്ന് കേസിൽ തെക്കുപുറം കരയോഗത്തിലെ ഭാരവാഹികളെ കസ്റ്റഡിയിൽ എടുത്തു. ഇന്നലെ അർധരാത്രി 12 മണിയോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തെക്കുപുറം കരയോഗം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ഒ.പി. ബാലചന്ദ്രൻ, സെക്രട്ടറി സന്തോഷ് ചാലിയത്ത്, കൃഷ്ണൻകുട്ടി നായർ രേവതി, അരുൺ കല്ലാത്ത് തുടങ്ങി 9 പേരാണ് കസ്റ്റഡിയിൽ ഉള്ളത്. അതേ സമയം ചൂരക്കാട് ഉണ്ടായ സ്‌ഫോടനത്തിൽ തങ്ങൾക്ക് പങ്കില്ല എന്നു ഇവർ പറഞ്ഞു. ക്ഷേത്രത്തിൽ…

Read More

തൃപ്പൂണിത്തുറ സ്ഫോടനം; 4 പേര്‍ കസ്റ്റഡിയിൽ

തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലുണ്ടായ വൻ സ്ഫോടനത്തില്‍ കേസെടുത്ത് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് കേസെടുത്ത തൃപ്പൂണിത്തുറ പൊലീസ് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.  മനപ്പൂര്‍വം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികള്‍ ഒളിവിലാണ്. വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉള്‍പ്പെടെ ചികിത്സയിലായതിനാല്‍ ഇവരില്‍നിന്നും വിവരങ്ങള്‍ തേടാനായിട്ടില്ല. പുതിയകാവ് ക്ഷേത്രോത്സവത്തിന്‍റെ നടത്തിപ്പുകാരായ വടക്കുംപുറം കരയോഗത്തിലെയും തെക്കുംപുറം…

Read More

ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; കുട്ടിയുടെ അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്. കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു…

Read More

ഒന്നരവയസുകാരനെ മർദ്ദിച്ച സംഭവം; ആലപ്പുഴയിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദ്ദിച്ച കേസിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കുഞ്ഞിനെ മർദിച്ച അമ്മയ്ക്കും ആൺസുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു. പരിക്കേറ്റ കുഞ്ഞ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മർദ്ദനത്തിൽ കുട്ടിയുടെ ഇടത് കൈയിലെ അസ്ഥിക് പൊട്ടലുണ്ട്. കുട്ടിയുടെ അമ്മയുടെ അറിവോടെ സുഹൃത്തായ കൃഷ്ണ കുമാറാണ് കുട്ടിയെ…

Read More