കുസാറ്റ് അപകടം; ആയിരം പേരുടെ ഓഡിറ്റോറിയത്തിലേക്ക് 4000 പേരെത്തി, പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതിയിൽ

കുസാറ്റ് ദുരന്തത്തിന് കാരണം ഓഡിറ്റോറിയത്തിൽ ഉള്‍ക്കൊള്ളാനാകുന്നതിലും കൂടുതൽ ആളുകളെ പ്രവേശിപ്പിച്ചതാണെന്ന് പോലീസ് ഹൈക്കോടതിയിൽ. ആയിരം പേർക്ക് പങ്കെടുക്കാനാകുന്ന ഓഡിറ്റോറിയത്തിൽ നാലായിരം പേരാണ് എത്തിയത്. സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ക്യാംപസിന് പുറത്ത് നിന്നും ആളുകളെത്തി. പങ്കെടുക്കുന്ന ആളുകളുടെ എണ്ണം മുൻകൂട്ടി കാണാൻ സംഘാടകർക്ക് സാധിച്ചില്ല.  ഓഡിറ്റോറിയത്തിലേക്കുള്ള പടികളുടെ നിർമ്മാണത്തിലെ അപാകതയും അപകടത്തിന് കാരണമായതായി തൃക്കാക്കര അസി. കമ്മീഷണർ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചില്ലെന്നും റിപ്പോർട്ടിൽ വിമര്‍ശിക്കുന്നുണ്ട്. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ…

Read More

നഷ്ടമായത് വിലപ്പെട്ട ജീവനുകൾ; വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹൈക്കോടതി

കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായിരിക്കുന്നത്. അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപര്യപ്പെടുന്നില്ല. വിദ്യാർത്ഥികളാണ് അവിടെത്തെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജിയിലാണ് നടപടി. സർക്കാരിനോടും സർവകലാശാല അധികൃതരോടും നിലവിൽ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകി. ഹർജി അടുത്ത വ്യാഴാഴ്ചത്തേയ്ക്ക് മാറ്റി. അതേസമയം, കുസാറ്റ്…

Read More

‘കുസാറ്റിലേത് അവിചാരിത ദുരന്തം, ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും’; മുഖ്യമന്ത്രി

ദുഃഖകരമായ ദിവസം ആണ് ഇന്നത്തേതെന്നും കുസാറ്റിലെ അപകടത്തിൻറെ പശ്ചാത്തലത്തിൽ നവകേരള സദസ്സിൻറെ ഭാഗമായുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഘോഷപരിപാടി നടക്കുന്നതിനിടെയുണ്ടായ അവിചാരിത ദുരന്തമാണ് കുസാറ്റിലേത്. നാലുപേരാണ് മരിച്ചത്. നിരവധി പേരാണ് ചികിത്സയിലുള്ളത്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇത്തരമൊരു അവിചാരിത ദുരന്തമുണ്ടായപ്പോൽ എല്ലാവരും അങ്ങോട്ട് ഓടിയെത്തി. സാധാരണ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന എല്ലാവരും അങ്ങോട്ട് ഒരേ മനസ്സോടെ എത്തി. മൂന്ന് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഒരു കുട്ടിയുടെ മാതാവ്…

Read More

കുസാറ്റ് ദുരന്തം; കുട്ടികളെ സമയത്ത് കയറ്റിവിടുന്നതിൽ വീഴ്ചയെന്ന് വിസി

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ വീഴ്ചയുണ്ടായെന്ന് വൈസ് ചാൻസിലർ. പ്രോഗ്രാമിൻറ സമയത്തിന് അനുസരിച്ച് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതിൽ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസിലർ ഡോ. പിജി ശങ്കരൻ മാധ്യമങ്ങളോട് പറഞ്ഞു. പരിപാടി തുടങ്ങാൻ കുറച്ചു വൈകുകയും അങ്ങനെ കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാകുകയും ചെയ്തു. പിന്നീട് ഏഴുമണിക്ക് പരിപാടി ആരംഭിക്കുമെന്ന് വന്നതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറി. ഇതോടെ തിരക്കായി. സ്റ്റെപ്പിൽ നിൽക്കുന്നവർ താഴേക്ക് വീണു. ഓഡിറ്റോറിയത്തിൻറെ പിൻഭാഗത്തായുള്ള സ്റ്റെപ്പുകൾ കുത്തനെയുള്ളതായിരുന്നു. വീതി കുറഞ്ഞ ഈ സ്റ്റെപ്പിൽനിന്ന വിദ്യാർത്ഥികൾ…

Read More

കുസാറ്റ് ദുരന്തം അങ്ങേയറ്റം ഹൃദയഭേദകം; നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി

കുസാറ്റ് ക്യാമ്പസിൽ നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഗായിക നികിത ഗാന്ധി. ബോളിവുഡ് ഗായികയായ നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കാനിരിക്കെയാണ് കുസാറ്റിൽ അപകടമുണ്ടാകുന്നത്. അപകടം അങ്ങേയറ്റം ഹൃദയഭേദകമാണ്. പരിപാടിക്കായി ഞാൻ വേദിയിലെത്തുന്നതിന് മുമ്പ് തന്നെ അപകടമുണ്ടായി. ഹൃദയവേദന പ്രകടിപ്പിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല. അപകടത്തിൽപ്പെട്ട വിദ്യാർഥികളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു.- നികിത ഗാന്ധി സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു. കുസാറ്റ് സ്‌കൂൾ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടം. തിരക്കിൽ…

Read More

കുസാറ്റ് ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ്

കളമശ്ശേരിയിലെ കുസാറ്റ് ക്യാമ്പസിൽ സ്‌കൂൾ ഓഫ് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ടെക്‌ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു റിപ്പോർട്ട് തേടി.  സംഭവത്തിൽ കളമശ്ശേരി പൊലീസ് കേസെടുത്തു. പരിക്കേറ്റ വിദ്യാർത്ഥികളുടെ അടക്കം മൊഴികൾ ഇന്ന് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ടാണ് സർവ്വകലാശാല കാന്പസിൽ ടെക് ഫെസ്റ്റിൻറെ ഭാഗമായ സംഗീത നിശക്ക് തൊട്ടുമുമ്പുണ്ടായ തിക്കിലും തിരക്കിലും മൂന്ന് വിദ്യാർത്ഥികളടക്കം നാല് പേർ മരിച്ചത്. അപകടത്തിൽ…

Read More