
കേരളത്തിൽ110 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകൾ ഓടിക്കും; മൂന്ന് മാസത്തിനകം വളവുകൾ നിവർത്തുമെന്ന് റെയിൽവേ
ട്രെയിനുകളുടെ വേഗം കൂട്ടുന്നതിന് തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകൾ നിവർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റെയിൽവേ. മൂന്ന് മാസത്തിനകം വളവുകൾ നിവർത്തൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ലിയാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘ഭൂമി ഏറ്റെടുക്കൽ ആവശ്യമില്ലാത്ത പ്രവൃത്തികളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാരണം ഭൂമി ഏറ്റെടുക്കൽ സമയമെടുക്കുന്ന പ്രക്രിയയാണ്. ട്രെയിനുകൾക്ക് വേഗം കൂട്ടാൻ കഴിയുന്ന തരത്തിൽ വളവുകൾ നിവർത്തുക എന്നതാണ് ഞങ്ങളുടെ ആശയം. ഞങ്ങളുടെ ഡിവിഷന് കീഴിലുള്ള റെയിൽവേ ലൈനുകളിൽ അനുവദനീയമായ…