
കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാം, ആരോഗ്യത്തോടെ; വിനാഗിരി മതി
വീട്ടിലെ ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ പലർക്കും ഏറെ ഇഷ്ടമാണ്. മായമൊന്നുമില്ലാത്ത നല്ല ഇലകൾ ഉള്ള കറിവേപ്പില കാണാൻ തന്നെ ഒരു ഭംഗിയാണ്. കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. പക്ഷെ കറിവേപ്പിലയുടെ ഇലകളിൽ പുഴു കയറി നശിച്ച് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കറിവേപ്പിലയുടെ ഇലകളിൽ കറുത്ത പുള്ളികൾ വരികയും പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുന്നതുമാണ് പലപ്പോഴും പതിവ് രീതി. കീടനാശിനികളൊന്നും അടിക്കാതെ കറിവേപ്പിലയിൽ കഞ്ഞിവെള്ളം…