‘ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണം’; ആർബിഐക്ക് കത്തയച്ച് പൊലീസ് മേധാവി

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട് ഇടപാടിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. ഇന്ത്യയിലെ സർവ്വീസ് പ്രൊവൈഡർ മുഖേന അക്കൗണ്ടുകൾ കൈമാറ്റം ചെയ്യാനുള്ള സംവിധാനം കൊണ്ടുവരണമെന്നും ഡാർക് നെറ്റ് ഉപയോഗിച്ചുള്ള വിദേശ ഇടപാട് നിരോധിക്കണമെന്നും ആർബിഐക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു.  വിവിധ  സൈബർ തട്ടിപ്പ് കേസുകളിലെ അന്വേഷണങ്ങളിൽ കണ്ടെത്തിയ വിവരങ്ങൾ ക്രോഡീകരിച്ചാണ് ഡിജിപി കത്ത്…

Read More

‘പൂർണ്ണമായും സിംഗിളാണ്; റെഡി ടു മിംഗിള്‍ അല്ല’: ശ്രുതി ഹാസന്‍

നടിയും ഗായികയുമായ ശ്രുതി ഹാസൻ കാമുകനായിരുന്ന സന്തനു ഹസാരികയുമായുള്ള വേര്‍പിരിയല്‍ സ്ഥിരീകരിച്ചു. ഇരുവരും വേർപിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ചുകൊണ്ട്, ഇൻസ്റ്റാഗ്രാമിലെ ആസ്ക് മി എനിതിംഗ് സെഷനിൽ താൻ “പൂർണ്ണമായും സിംഗിളാണ്” എന്നാണ് ശ്രുതി വ്യക്തമാക്കിയത്.  “സിംഗിളാണോ എന്‍ഗേജ്ഡ് ആണോ” എന്നാണ് ഒരു ആരാധകന്‍  ചോദിച്ചത്. മറുപടിയായി ശ്രുതി ഹാസൻ പറഞ്ഞു: “ഇതിന് ഉത്തരം നല്‍കുക രസമുള്ള കാര്യമല്ല. ഞാൻ പൂർണ്ണമായും ഇപ്പോള്‍ സിംഗിളാണ്, എന്നാല്‍ മിംഗിള്‍ ആകാന്‍ തയ്യാറാല്ല, ജോലി ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുകയാണ് ഇപ്പോള്‍” എന്നാണ്…

Read More

താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍; ഡാം തുറന്നുവിട്ട ശക്തമായ ഒഴുക്കിലായിരുന്നു നരനിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്: മധു

അഭിനയം തുടങ്ങിക്കഴിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാതെ അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് മലയാളസിനിമയിലെ ഇതിഹാസ താരം മധു. ഒരിക്കലും മടി കാണിക്കില്ല. വില്ലന്‍ വേഷങ്ങളില്‍നിന്നും സഹകഥാപാത്രങ്ങളിലേക്കും തുടര്‍ന്ന് നായകവേഷങ്ങളിലേക്കും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുമുള്ള ലാലിന്റെ യാത്ര മലയാള സിനിമയുടെ ചരിത്ര വളര്‍ച്ചയുടെ ഒരു ഘട്ടം കൂടിയായിരുന്നു. ഏതു രസവും ലാലിനു അനായാസമായി പകര്‍ന്നാടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റ കഥാപാത്രങ്ങള്‍ നമുക്കു കാട്ടിത്തന്നു. ഒപ്പം മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ പല മാസ്റ്റേഴ്‌സിനുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലാലിനുണ്ടായി. ഭാഷയുടെ അതിര്‍വരമ്പുകള്‍പോലും ഭേദിച്ച ആ അഭിനയശൈലി…

Read More