ഡോളറിനെതിരെ നീങ്ങിയാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് നൂറ് ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ്; ലോക്‌സഭയില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ

അന്താരാഷ്ട്ര പണമിടപാടുകള്‍ക്ക് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കുമെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കാതെ ഇന്ത്യ. ബ്രിക്‌സ് കറന്‍സികള്‍ ഉപയോഗിക്കുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കണമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ നിലപാട് വ്യക്തമാക്കാതെയാണ് ധനകാര്യ മന്ത്രാലയം മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡോളറിനെതിരെയുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര പണമിടപാടുകള്‍ക്ക് ഡോളറിന് പകരം മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ കടുത്ത നടപടിയിലേയ്ക്ക് പോകുമെന്ന…

Read More

ചൂരൽമലയിൽ ചെളിയിൽ പുതഞ്ഞ് നോട്ടുകെട്ടുകൾ; 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്‌സ്

ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിൽ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി അഗ്‌നി രക്ഷാസേന. ചൂരൽ മലയിലെ വെള്ളാർമല സ്‌കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകൾക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടിൽ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്‌നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. പ്ലാസ്റ്റിക് കവറിലായതിനാൽ കൂടുതൽ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാൽ, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ൻറെ നോട്ടുകൾ അടങ്ങിയ ഏഴ് കെട്ടുകളും 100ൻറെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്….

Read More

ബിസിനസ് വാർത്തകൾ

രാജ്യത്തിന്റെ വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ പാർലമെന്റിലെ ചിലർക്ക് അസൂയയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്ത്യയുടെ കറൻസി മൂല്യത്തകർച്ചയെക്കുറിച്ചുള്ള ലോക്‌സഭയിലെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ്. പക്ഷേ പ്രതിപക്ഷം ഇതിൽ പ്രശ്നം കണ്ടെത്തുന്നു. ഇന്ത്യയുടെ വളർച്ചയിൽ എല്ലാവരും അഭിമാനിക്കണം, എന്നാൽ ചിലർ ഇത് തമാശയായി കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു. ………………………………….. കറന്‍സിയില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം നീക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. പുതിയ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനും…

Read More

കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്രിവാൾ

ഇന്ത്യയിലെ കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി അരവിന്ദ് കെജ്രിവാൾ. 130 കോടി ഇന്ത്യാക്കാർക്ക് വേണ്ടിയാണ് താൻ ഈ ആവശ്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കറൻസി നോട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പുറമേ ഗണപതിയുടെയും ലക്ഷ്മിയുടെ ചിത്രങ്ങളും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകർന്നിരിക്കുകയാണ്. നാം എന്ത് ചെയ്താലും അതിന് ദൈവത്തിന്റെ അനുഗ്രഹം കൂടി വേണം, അതിനാൽ ഇന്ത്യയുടെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിക്കും കറൻസി നോട്ടുകളിൽ ലക്ഷ്മിദേവിയുടേയും ഗണപതിയുടെയും ചിത്രം ഉൾപ്പെടുത്തണമെന്നാണ്…

Read More