‘പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി പോസ്റ്ററടിക്കുന്നു; പിണറായി വിജയനെയോർത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ല’: കെ. സുധാകരൻ

പാവപ്പെട്ടവന്റെ ക്ഷേമപെന്‍ഷനില്‍നിന്ന് കയ്യിട്ടുവാരി പോസ്റ്ററടിക്കുന്ന പിണറായി വിജയനെയോർത്ത് തലകുനിക്കാത്ത ഒരു മലയാളിപോലും ഇന്നില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.മാസപ്പടിയായും വാര്‍ഷികപ്പടിയായും കിട്ടുന്ന നോട്ടുകെട്ടുകള്‍ നിറച്ച കിടക്കയിലുറങ്ങുന്ന പിണറായി വിജയനെന്ന നാണംകെട്ടവനെ ചുമക്കുന്ന സി.പി.എം. എന്ന പാര്‍ട്ടി അധഃപതനത്തിന്റെ നെല്ലിപ്പലകയിലെത്തിയെന്ന്  കെ. സുധാകരന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൃപേഷിനെയും ശരത്‌ലാലിനെയും ഏറ്റവുമൊടുവില്‍ സിദ്ധാര്‍ത്ഥനെയും കൊലയ്ക്കുകൊടുത്ത അഭിനവ ഹിറ്റ്‌ലറാണ് പിണറായിയെന്നും എ.കെ.ജിയും പി. കൃഷ്ണപിള്ളയും ഇ.എം.എസും പകര്‍ന്നുതന്ന കമ്യൂണിസ്റ്റ് മൂല്യങ്ങളെല്ലാം പിണറായി ആറടി മണ്ണില്‍ കുഴിച്ചുമൂടിയെന്നും സുധാകരന്‍ പറഞ്ഞു….

Read More

60,000 ദിർഹത്തിൽ കൂടുതൽ മൂല്യമുള്ള വസ്തുക്കൾക്ക് സത്യവാങ്മൂലം വേണം: യുഎഇ കസ്റ്റംസ്

യുഎഇയിൽ 60,000 ദിർഹമോ (13.5 ലക്ഷം രൂപ) അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശംവയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്ന് കസ്റ്റംസ് അധികൃതർ. സ്വർണം, വജ്രം തുടങ്ങി വിലപിടിച്ച വസ്തുക്കൾ, കറൻസി, മറ്റു വസ്തുക്കൾ എന്നിവയാണെങ്കിലും നിശ്ചിത മൂല്യത്തെക്കാൾ കൂടുതലുണ്ടെങ്കിൽ അക്കാര്യം ബോധിപ്പിക്കണം. യുഎഇയിൽനിന്ന് പോകുന്നവർക്കും രാജ്യത്തേക്കു വരുന്നവർക്കും ഇത് ബാധകമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. 18 വയസ്സിനു താഴെയുള്ളവരുടെ കൈവശമുള്ള വസ്തുക്കൾ രക്ഷിതാക്കളുടെ കണക്കിലാണ് പെടുത്തുക.

Read More

നാണയങ്ങളും നോട്ടുകളും ചാക്കിൽ ഉപേക്ഷിച്ച നിലയിൽ

പത്തനംതിട്ട പ്രമാടം പരിവേലിൽ പാലത്തിനു സമീപം റോഡിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാക്കിൽ കെട്ടിയ നിലയിലാണ് പണം കണ്ടത്. പത്ത്, ഇരുപത്, നൂറ് നോട്ടുകളാണ് ചാക്ക് കെട്ടിനുള്ളിലുള്ളത്. ചാക്കിൽ നാണയങ്ങളുമുണ്ട്. ഒരു സാരിയും ഒപ്പം ഉണ്ട്. തൊഴിലുറപ്പിനു പോയ തൊഴിലാളികൾ ആണ് ആദ്യം ഇവ കണ്ടത്. ആരാധനാലയങ്ങളിൽ നിന്ന് മോഷ്ട്ടിച്ച ശേഷം ഉപേക്ഷിച്ച പണം ആണെന്ന് സംശയം. 

Read More