
‘ഇവനാണ് ഞങ്ങ പറഞ്ഞ പോത്ത്…’; 11 കോടിയുടെ പോത്ത് മേളയിൽ കൗതുകമായി
രാജസ്ഥാനിലെ പുഷ്‌കർ മേളയിൽ പ്രദർശനത്തിനെത്തിയ ഒരു പോത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുന്നു. സുന്ദരനായ പോത്തിൻറെ വിലയാണ് ലോകശ്രദ്ധയാകർഷിച്ചത്. 11 കോടി രൂപയാണ് പോത്തിൻറെ വില..! ഹരിയാനയിലെ സിർസയിൽ നിന്നാണ് ‘പോത്തുരാജൻ’ മേളയിൽ പങ്കെടുക്കാൻ എത്തിയത്. പോത്തിന് എട്ടു വയസ് ഉണ്ടെന്ന് ഉടമ ഹർവിന്ദർ സിംഗ്. ഉയരം 5.8 അടി. 1,570 കിലോഗ്രാണ് ഭാരം. കഴിഞ്ഞവർഷം 1400 കിലോഗ്രാം മാത്രമേ തൂക്കമുണ്ടായിരുന്നുള്ളൂ. സ്വന്തം കുഞ്ഞിനെ പോലെയാണ് ഉടമ പോത്തിനെ പരിപാലിക്കുന്നത്. താൻ പ്രതിമാസം മൂന്ന് ലക്ഷം രൂപ വരെ…