കൊല്ലത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; മൂന്ന് പേർ കസ്റ്റഡിയിൽ

കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ 3 പേർ പിടിയിലായി. ചാത്തന്നൂർ സ്വദേശികളാണ് പിടിയിലായതെന്നാണ് സൂചന. തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ ഒരേ കുടുംബത്തിൽ തന്നെ ഉള്ളവരാണെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിൽ സാമ്പത്തിക തർക്കമാണെന്നാണ് പൊലീസ് നൽകുന്ന വിവരം .രണ്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Read More

കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം: കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കും; മന്ത്രി ആന്റണി രാജു

കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോർട്ടിന്മേൽ അന്വേഷണം നടക്കുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കും. പൂർണമായി പൊളിച്ചു മാറ്റേണ്ട സ്ഥിതി ഇല്ല. പകരം അറ്റകുറ്റപ്പണി നടത്തിയാൽ മതി. ഇതിനായി 30 കോടി രൂപ ചെലവാകും. ആ തുക കുറ്റക്കാരിൽ നിന്ന് ഈടാക്കും. 75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം പുതിയ ടെണ്ടർ നടപടികൾക്ക് ചെന്നൈ ഐ ഐ ടി…

Read More