മുഖ്യമന്ത്രി ധൂർത്തടിക്കുന്നത് ജനങ്ങളുടെ പണം: വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ തീര്‍ഥയാത്രയാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിഗരറ്റ് ഉൽപാദന രാജ്യവുമായാണ് ആരോഗ്യ സഹകരണത്തിന് ശ്രമിക്കുന്നത്. ജനങ്ങളുടെ പണമാണ് ഇതുവഴി ധൂര്‍ത്തടിക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ രീതിയിലാണെന്നും ഗവര്‍ണർ വിമർശിച്ചു. കുട്ടികളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും ഗവർണർ പറഞ്ഞു. മിക്ക സര്‍വകലാശാലകൾക്കും സ്ഥിര വൈസ്ചാൻസലർമാരില്ലെന്നും അദ്ദേഹം പറഞ്ഞു. 

Read More

മുഖ്യമന്ത്രിയുടെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്രത്തിന്റെ അനുമതി

മുഖ്യമന്ത്രി പിണറായി വിജയൻറെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്ര സർക്കാരിൻറെ അനുമതി. അടുത്ത മാസം 8 മുതൽ 18 വരെയാണ് യാത്ര. യുഎസ് യാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറും ധനമന്ത്രിയും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ക്യൂബയിലേക്കും പോവുക. യുഎസിൽ ലോക കേരള സഭാ മേഖല സമ്മേളനവും പിന്നെ ലോക ബാങ്ക് പ്രതിനിധികളുമായി ചർച്ചയും നടത്തും. നേരത്തെ, കേന്ദ്രം അനുമതി നിഷേധിച്ചതോടെ യുഎഇ യാത്ര മുഖ്യമന്ത്രി ഉപേക്ഷിച്ചിരുന്നു. അബുദാബി ഇൻവെസ്റ്റ്‌മെന്റ്…

Read More