
ഐപിഎല്ലിൽ ആര്‍സിബി-സിഎസ്‌കെ പോരിന് തടയിടാൻ മഴ; ബംഗളൂരുവിൽ ഓറഞ്ച് അലേര്‍ട്ട്
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച്ച നടക്കാനിരിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം മഴയെടുക്കാന്‍ സാധ്യത. ഈ മത്സരത്തിൽ ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാൽ കനത്ത മഴയാണ് വില്ലനായത്. ഇതോടെ ബംഗളൂരുവില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരം നടക്കേണ്ട ശനി മുതല്‍ തിങ്കള്‍ വരെയാണ് ഓറഞ്ച് അലേര്‍ട്ട്. ശനിയാഴ്ച്ച 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. അതും ഇടിയോടു കൂടിയ മഴ….