
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു; പര്യടനം നവംബറില്‍
2024 നവംബറില്‍ നടക്കുന്ന ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ഇന്ത്യ ദക്ഷിണാഫ്രിക്കയിലെത്തുന്നത് ടി20 പരമ്പരയിലുള്ള നാല് മത്സരങ്ങൾക്കായാണ്. ബി.സി.സി.ഐ.യും ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയും (സി.എസ്.എ.) ചേര്‍ന്ന സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞദിവസമാണ് ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നീ ടീമുകളുമായുള്ള ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സമയവിവരപ്പട്ടിക ബി.സി.സി.ഐ. പ്രഖ്യാപിച്ചത്. ഡര്‍ബനിലെ കിങ്‌സ്‌മെഡ് സ്റ്റേഡിയത്തിൽ നവംബര്‍ 7 നാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം. രണ്ടാമത്തെ മത്സരം ഖെബേഹയിലെ സെന്റ് ജോര്‍ജ്‌സ് പാര്‍ക്കില്‍ വച്ച് നവംബര്‍ 10ന് നടക്കും….