
ട്രംപ് അധികാരത്തിൽ ; കുതിച്ച് കയറി ക്രിപ്റ്റോ , ബിറ്റ്കോയിൻ ആദ്യമായി 75,000 ഡോളർ കടന്നു
ട്രംപ് അധികാരത്തിലെത്തുമെന്ന സൂചനകള്‍ വന്നതോടെ കുതിച്ചുകയറി ബിറ്റ്കോയിന്‍ വില. ബിറ്റ്കോയിന്‍ ആദ്യമായി 75,000 ഡോളര്‍ കടന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിറ്റ്കോയിന്‍ വില 9 ശതമാനത്തിലധികം ഉയര്‍ന്നു. കഴിഞ്ഞ ഒരു മാസമായി ബിറ്റ്കോയിന്‍റെ വില 20.28 ശതമാനം ആണ് വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ 112 ശതമാനം ആണ് വിലയിലുണ്ടായ വര്‍ധന. ക്രിപ്റ്റോകറന്‍സി വിപണിക്ക് ട്രംപിന്‍റെ നയങ്ങള്‍ കൂടുതല്‍ അനുകൂലമാണെന്നാണ് ബിറ്റ്കോയിന്‍ നിക്ഷേപകരുടെ വിശ്വാസം. ക്രിപ്റ്റോകളെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കുന്നത് തന്നെയാണ് ലക്ഷ്യം എന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്നെ…