
മറ്റൊരാൾക്കൊപ്പം പോയെന്ന് ആരോപണം; യുവതിക്ക് നേരെ ഭർത്താവിന്റെയും ബന്ധുക്കളുടേയും ക്രൂര പീഡനം
ആദിവാസിയായ യുവതിയെ ക്രൂരമായി മർദിച്ച് നഗ്നനയാക്കി റോഡിലൂടെ നടത്തി ഭർത്താവും ബന്ധുക്കളും. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ നിചാൽ കോട്ട ഗ്രാമത്തിലാണ് സംഭവം. ഭർത്താവും ബന്ധുക്കളും ചേർന്നാണ് യുവതിയോട് ക്രൂരത കാട്ടിയത്. യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു പീഡനം. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അശോക് ഗലോട്ട് പറഞ്ഞു. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഇവർ മറ്റൊരാളുമായി കഴിഞ്ഞു എന്നാരോപിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ഇവരെ മർദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തിയത്. റോഡിലൂടെ…