സൗദി അറേബ്യയുടെ ക്രൂഡ് ഓസിൽ കയറ്റുമതിയിൽ വൻ വർധന ; ഡിസംബറിൽ ഏറ്റവും ഉയർന്ന നിലയിൽ

സൗദി അറേബ്യയുടെ അസംസ്കൃത കയറ്റുമതി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഡിസംബറിൽ ഏറ്റവും ഉയർന്ന നിലയിലെത്തി. പ്രതിദിന കയറ്റുമതി 6.33 ദശലക്ഷം ബാരലായി. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബെർഗ് സമാഹരിച്ച ടാങ്കർ ട്രാക്കിങ് ഡാറ്റ പ്രകാരമാണ് ഈ കണക്ക്. ഉൽപാദനം വെട്ടിക്കുറക്കൽ നടപടി ആരംഭിക്കുന്നതും വിപണിയിൽ വിതരണം മന്ദഗതിയിലാക്കുന്നതും ഈ ഏപ്രിൽ വരെ നീട്ടിവെക്കാൻ ഒപെക് പ്ലസ് സഖ്യം സമ്മതിച്ചതിന് ശേഷമാണ് ഈ വർധനവ്. കഴിഞ്ഞ നവംബറിൽ പ്രതിദിന കയറ്റുമതി 6.16 ദശലക്ഷം ബാരലായിരുന്നത് ഡിസംബറാവുമ്പോഴേക്കും 6.33 ദശലക്ഷം…

Read More

പശ്ചിമേഷ്യൻ സംഘര്‍ഷം: ആഗോള വിപണിയിൽ എണ്ണ വില കുതിച്ചുയരുന്നു

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ആഗോള വിപണിയെയും ബാധിക്കുന്നു. ആഗോള തലത്തില്‍ എണ്ണ വിതരണത്തെയാണ് യുദ്ധ സാഹചര്യം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഇസ്രയേലിനെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ആഗോള എണ്ണ വില വർധിക്കുന്നു. ഏകദേശം നാലുശതമാനത്തിന്റെ വിലക്കയറ്റമാണ് പശ്ചിമേഷ്യയിലെ യുദ്ധഭീതി മൂലം ഉണ്ടായിരിക്കുന്നത്. ഇറാനിയൻ എണ്ണ ഉൽപ്പാദനത്തിനോ കയറ്റുമതി കേന്ദ്രങ്ങൾക്കോ ​​നേരെയുള്ള ഇസ്രായേൽ പ്രത്യാക്രമണം എണ്ണ വിപണിയെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. ലോകത്തിലെ ക്രൂഡിൻ്റെ മൂന്നിലൊന്ന് വിതരണം ചെയ്യുന്ന രാജ്യമാണ് ഇറാൻ. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേലിനെതിരെ 180-ലധികം ബാലിസ്റ്റിക് മിസൈൽ…

Read More

റഷ്യയെ വിട്ടൊരു കളിയില്ല, നിലപാട് വ്യക്തമാക്കി ഇന്ത്യ; ക്രൂഡ് ഓയിൽ വാങ്ങൽ തുടരും

ഉക്രൈനുമായുള്ള സംഘർഷത്തിന്റെ പേരിൽ ഉപരോധം ഏർപ്പെടുത്തിയെങ്കിലും റഷ്യൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നിലപാടിൽ മാറ്റമൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ . ഇന്ത്യയും റഷ്യയും എല്ലായ്‌പ്പോഴും സുസ്ഥിരവും സൗഹൃദപരവുമായ ബന്ധം പങ്കിട്ടിട്ടുണ്ടെന്നും മോസ്കോ ഒരിക്കലും തങ്ങളുടെ താൽപ്പര്യങ്ങളെ ഹനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജർമ്മൻ ദിനപത്രമായ ഹാൻഡൽസ്ബ്ലാറ്റിന് നൽകിയ അഭിമുഖത്തിൽ ആണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയും ഉക്രൈനും തമ്മിലുള്ള പോരാട്ടം 2022 ൽ ആരംഭിച്ചത് മുതൽ, ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട് ….

Read More

ഷെല്‍ കമ്പനിയുമായി ക്രൂഡ് ഓയിൽ വിതരണ കരാർ പ്രഖ്യാപിച്ച് ഖത്തർ

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെല്‍ കമ്പനിയുമായി അഞ്ച് വർഷത്തെ ക്രൂഡ് ഓയിൽ വിതരണ കരാർ പ്രഖ്യാപിച്ച് ഖത്തർ എനർജി.പ്രതിവർഷം 18 ദശലക്ഷം ബാരൽ വരെയാണ് ഷെല്ലിന് ഖത്തര്‍ നല്‍കുക.ജനുവരി മുതല്‍ തന്നെ ഷെല്ലിന് ഖത്തര്‍ ക്രൂഡോയില്‍ നല്‍കിത്തുടങ്ങും.ഖത്തര്‍ ലാന്‍ഡ്, മറൈന്‍ ക്രൂഡ് ഓയിലുകളാണ് കരാര്‍ വഴി ലഭ്യമാക്കുക. കരാറിൽ ഒപ്പുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരീദ അൽ കഅ്ബി പറഞ്ഞു.ഷെല്ലുമായുള്ള ഖത്തർ എനർജിയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കരാർ സഹായിക്കുമെന്നും,…

Read More

പ്രദേശിക കരൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും; ഇന്ത്യ വാങ്ങിയത് 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ

യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രാദേശിക കറൻസി വഴി ആദ്യ ക്രൂ‍ഡ് ഓയിൽ ഇടപാട് നടത്തി ഇന്ത്യയും യുഎഇയും. ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് പ്രാദേശിക കരൻസിയിൽ ക്രൂഡ് ഓയിൽ ഇടപാട് നടത്തിയത്. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങിയത് രൂപയും ദിർഹവും മാത്രം ഉപയോഗിച്ചെന്നാണ് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തത്. പൂർണമായും രൂപയും ദിർഹവുമാണ് ഇടപാടിൽ…

Read More