മണിപ്പൂരിൽ സംഘർഷം രൂക്ഷം; 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെ അയച്ച് കേന്ദ്രം

മണിപ്പൂരിൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ കൂടുതൽ സേനയെ അയക്കാൻ കേന്ദ്രസർക്കാർ തീരുമാനം. 20 കമ്പനി അർധ സൈനിക വിഭാഗങ്ങളെയാണ് മണിപ്പൂരിലേക്ക് അയച്ചത്. എയർ ലിഫ്റ്റ് ചെയ്ത് ഉടനടി വിന്യാസം പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി സംഘർഷ സംഭവങ്ങളാണ് മണിപ്പൂരിൽ നടന്നത്. കുക്കി വിഭാ​ഗത്തിൽപ്പെട്ട 11 പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

Read More

വീണ്ടും സംഘർഷഭൂമിയായി മണിപ്പൂർ ; സിആർപിഎഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടി , 11 പേർ കൊല്ലപ്പെട്ടു

സംഘർഷ ഭൂമിയായി വീണ്ടും മണിപ്പൂർ. മണിപ്പൂരിലെ ജിരിബാമിൽ സി.ആർ.പി.എഫും കുക്കികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഏറ്റുമുട്ടലിൽ 11 കുക്കികളെ സി.ആർ.എപി.എഫ് വെടിവെച്ചു കൊന്നു. ഒരു സി.ആർ.പി.എഫ് ജവാന് പരിക്കേറ്റു. ആധുനിക രീതിയിലുള്ള ആയുധങ്ങളുൾപ്പെടെ കുക്കികളുടെ കൈവശമുണ്ട്. ജിരിബാമിലെ പൊലീസ് സ്റ്റേഷനു നേരെ കുക്കികൾ ആക്രമണം നടത്തിയതോടെയാണ് സി.ആർ.പി.എഫ് വെടിയുതിർത്തത്. കുകി-ഹമാർ സമുദായത്തിൽ നിന്നുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ഉച്ചക്ക് 2.30ഓടെയാണ് പൊലീസ് സ്റ്റേഷനു നേരെ ആക്രമണമുണ്ടായത്.

Read More

ഡൽഹിയിൽ സിആർപിഎഫ് സ്‌കൂളിനു സമീപം സ്ഫോടനം, വിദഗ്ധർ പരിശോധനയാരംഭിച്ചു

ഡൽഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആർ.പിഎഫ് സ്‌കൂളിനു സമീപം ഉച്ചത്തിൽ സ്‌ഫോടനം. സ്‌കൂളിന്റെ മതിലിനോട് ചേർന്ന് രാവിലെ 7.50നാണ് സ്‌ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്‌ഫോടനത്തിന്റെ ശബ്ദത്തോടൊപ്പം വലിയ പുക ഉയർന്നതാണ് ആശങ്കയുയർത്തിയത്. സ്ഫോടനത്തെത്തുടർന്ന് സമീപത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകൾ ചിതറിത്തെറിച്ചു. അടുത്തുള്ള കടയിൽ നിന്നും സിലണ്ടർ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് നിഗമനം. ഫോറൻസിക് സംഘത്തിനൊപ്പം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ ടീമും സംഭവസ്ഥലത്തെത്തി.

Read More

ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ മലയാളിയുള്‍പ്പടെ രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിൽ സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഷൈലേന്ദ്ര (29), വിഷ്ണു ആർ(35) എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇതിൽ വിഷ്ണു ആർ മലയാളിയാണ്. തിരുവനന്തപുരം പാലോട് സ്വദേശിായാണ് വിഷ്ണു. സിആർപിഎഫിൽ ഡ്രൈവർ ആയിരുന്നു. ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയിൽ തകരുകയായിരുന്നു. നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഇന്ന് വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പ് സുഖ്മയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു ആയുധങ്ങളും…

Read More

മണിപ്പൂരില്‍ വെടിവെപ്പ്: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യ

മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ പുലര്‍ച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 2.15-വരെ വെടിവെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത…

Read More

മണിപ്പൂരില്‍ വെടിവെപ്പ്: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യ

മണിപ്പൂരിലെ ബിഷ്ണുപുര്‍ ജില്ലയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താവ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ പുലര്‍ച്ചെയാണ് വെടിവെപ്പ് നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സര്‍ക്കാര്‍, കോണ്‍സ്റ്റബിള്‍ അരൂപ് സൈനി എന്നിവരാണ് മരിച്ചത്. ഇന്‍സ്‌പെക്ടര്‍ ജാദവ് ദാസ്, കോണ്‍സ്റ്റബിള്‍ അഫ്താബ് ദാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 2.15-വരെ വെടിവെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. പ്രശ്‌നബാധിത…

Read More

പോളിംഗ് ഡ്യൂട്ടിക്കിടെ സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചു; സിആർപിഎഫ് ജവാന് പരിക്ക്

ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്കേറ്റു. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാനാണ് പരിക്കേറ്റത്.  സിആർപിഎഫിൻ്റെ 196-ാം ബറ്റാലിയനിലെ ജവാനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റയാൾക്ക് പ്രാഥമിക വൈദ്യചികിത്സ നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നക്‌സൽ ബാധിത പ്രദേശമായ ബസ്തർ ലോക്‌സഭാ മണ്ഡലത്തിലാണ് ബിജാപൂർ…

Read More

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരാക്ഷാ ചുമതല സിആർപിഎഫിന്; റൂട്ട് നിശ്ചയിക്കുക കേരളാ പൊലീസ്

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ. പൊലീസും സി.ആർ.പി.എഫും സംയുക്തമായി സുരക്ഷ കൈകാര്യം ചെയ്യും.ഗവർണറുടെ വ്യക്തിഗത സുരക്ഷാ ചുമതല സി.ആർ.പി.എഫിനാണ്. രാജ്ഭവന്റെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷയൊരുക്കും. ഗവർണറുടെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസ് ആയിരിക്കും. ഇന്ന് രാജ്ഭവനിൽ നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് ധാരണയായത്.

Read More

ഗവർണറുടെ സുരക്ഷാ ചുമതല സി.ആർ.പി.എഫിന്; തുടർക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് അവലോകന യോഗം

ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെയും രാജ്ഭവന്റെയും സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറിയ പശ്ചാത്തലത്തിൽ തുടർക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സുരക്ഷാ അവലോകന യോഗം ചേരും. രാവിലെ 11 മണിക്ക് രാജ്ഭവനിലാണ് യോഗം ചേരുന്നത്. രാജ്ഭവൻ പ്രതിനിധികൾ, സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്നവിവരം. അതേസമയം യോഗത്തിനുശേഷം അന്തിമ തീരുമാനം വരുന്നതുവരെ രാജ്ഭവന്റെ സുരക്ഷ പോലീസിന്റെ മേൽനോട്ടത്തിലായിരിക്കും. കൊല്ലം നിലമേലിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഗവർണർക്ക് സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയത്….

Read More

രാഹുൽ ഗാന്ധിയുടെ സുരക്ഷ സിആർപിഎഫ് അവലോകനം ചെയ്യും

ലോക്സഭയിൽനിന്ന് അയോഗ്യനാക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സുരക്ഷ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സിആർപിഎഫ്) അവലോകനം ചെയ്യും. രാഹുൽ ഗാന്ധി മാറുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. എംപിയെന്ന നിലയിൽ രാഹുൽ താമസിക്കുന്ന തുഗ്ലക് ലെയ്നിലെ വസതി ഒരു മാസത്തിനകം ഒഴിയണമെന്ന് ഇന്നലെ ലോക്സഭാ സെക്രട്ടേറിയറ്റ് നിർദേശം നൽകിയിരുന്നുന്നു. സിആർപിഎഫിന്റെ എഎസ്എൽ (അഡ്വാൻസ്ഡ് സെക്യൂരിറ്റി ലൈയ്‌സൺ) കാറ്റഗറി ഇസഡ് പ്ലസ് സുരക്ഷയാണ് രാഹുലിനുള്ളത്. ഭീഷണിയെ അടിസ്ഥാനമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പാനലാണ് വിഐപികൾക്കുള്ള സുരക്ഷാ വിഭാഗം…

Read More