
ദുബൈയുടെ ചരിത്രവും പരമ്പര്യവും പറയാം ; ‘എർത്ത് ദുബൈ ‘ പദ്ധതി അവതരിപ്പിച്ച് ദുബൈ കിരീടാവകാശി
അതിവേഗ വികസനത്തിലൂടെ ലോകത്തെ അമ്പരപ്പിച്ച ദുബൈയുടെ ചരിത്രം അടയാളപ്പെടുത്താൻ താമസക്കാർക്ക് അവസരം. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതിനായി ‘എർത്ത് ദുബൈ ‘ അഥവാ ദുബൈയുടെ പൈതൃകം എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ കാലത്തെ ദുബൈയിലെ ജീവിതവും വികസനവും പരാമർശിക്കുന്ന അനുഭവങ്ങളും സംഭവങ്ങളും അടയാളപ്പെടുത്താനുള്ള ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഇതിനായി രൂപപ്പെടുത്തിയിരിക്കുന്നത്. താമസക്കാർക്ക് യു.എ.ഇ പാസ് ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അനുഭവങ്ങളും സംഭവങ്ങളും രേഖപ്പെടുത്താൻ…