എന്തൊരു മോഷണം..! അപകടത്തിൽപ്പെട്ട ട്രക്കിൽനിന്ന് ലക്ഷങ്ങളുടെ നെയ്യ് അടിച്ചുമാറ്റി നാട്ടുകാർ

അപകടത്തിൽപ്പെട്ട ട്രക്കിൽനിന്നു നാട്ടുകാർ ലക്ഷങ്ങളുടെ നെയ്യ് പായ്ക്കറ്റുകൾ മോഷ്ടിച്ച സംഭവം വൻ വാർത്തയായി. മോഷണദൃശ്യങ്ങൾ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഉത്തർപ്രദേശ് ഝാൻസിയിലെ റോയൽ സിറ്റി കോളനിക്കു സമീപമുള്ള സീപ്രി ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹൈവേയിൽ 19നു വൈകുന്നേരമാണു അപകടം. നെയ്യ് കയറ്റിവന്ന ട്രക്ക് വാഹന പരിശോധനയ്ക്കായി ഹൈവേയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം അമിതവേഗതയിലെത്തിയ മറ്റൊരു ട്രക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് തകർന്ന് റോഡിലേക്കു ചിതറിവീണ പായ്ക്കറ്റുകളിൽ അടങ്ങിയിരിക്കുന്നതു നെയ്യ് ആണെന്നു മനസിലാക്കിയ നാട്ടുകാർ…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി; കാത്തിരുന്നത് വൻ ജനാവലി

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. വൻ ജനാവലിയാണ് അദ്ദേഹത്തെ കാത്തിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തിലാണ് അദ്ദേഹം നെടുമ്പാശ്ശേരിയിൽ എത്തിയത്. ഹെലികോപ്റ്റർ മാർഗം കുട്ടനെല്ലൂർ ഹെലിപാഡിലെത്തിയ അദ്ദേഹം ജില്ലാ ആശുപത്രി ജംഗ്ഷൻ വരെ റോഡ് മാർഗമാണ് സഞ്ചരിച്ചത്. തുടർന്ന് സ്വരാജ് റൗണ്ട് മുതൽ നായ്ക്കനാൽ വരെ മോദിയുടെ ഒന്നരക്കിലോമീറ്റർ റോഡ് ഷോ നടന്നു. ശേഷം തേക്കിൻകാട് മൈതാനത്ത് മഹിളാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. ശോഭന, പി ടി ഉഷ, അനിൽ ആൻറണി, പി…

Read More

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി

ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. ഒരു ലക്ഷത്തിലധികം ഭക്തര്‍ ഒന്നിച്ചെത്തിയ ദിവസമാണ് പ്രതിസന്ധി രൂക്ഷമായതെന്നും ഇത് രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു. അനിയന്ത്രിതമായി ഭക്തരെത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ സ്വഭാവികമാണ്. ഒരു ലക്ഷത്തിലധികം ഭക്തരെത്തുമ്പോള്‍ ചില പ്രയാസങ്ങളുണ്ടാകും. അവ തരണം ചെയ്യാന്‍ വേണ്ട ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസത്തിന്റെ പ്രശ്‌നമാണ്. അതിന്റെ പേരില്‍ വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താന്‍ കഴിയുമോയെന്നുള്ള പരീക്ഷണമാണ് നടക്കുന്നതെന്നും…

Read More

ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമാകുന്നു; ഇന്ന് വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേർ

ശബരിമലയിൽ തിരക്ക് നിയന്ത്രണ വിധേയമാകുന്നു. ഇന്ന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത് 80000 പേരാണ്. സ്പോട്ട് ബുക്ക് ചെയ്തവർ 9690 ആണ്. ഇന്നലെ 77, 732 പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്.അതേസമയം, ശബരിമലയിലെ ഭക്തരുടെ തിരക്കിലെ നിയന്ത്രണം സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് എഡിജിപി ഇന്ന്…

Read More