റാഫ അതിർത്തി തുറന്നു; സഹായവുമായി ഗാസയിലേക്ക് ട്രക്കുകൾ

 ഗാസയിലേക്കുള്ള മാനുഷികസഹായമെത്തിക്കുന്നതിനായി ട്രക്കുകൾ കടന്നു പോകാൻ വേണ്ടി റാഫ അതിർത്തി തുറന്നു. ഈജിപ്തിൽ നിന്ന് ഗാസയിലേക്കുള്ള റെഡ് ക്രെസന്റിന്റെ ആദ്യ ട്രക്ക് അതിർത്തി കടന്നതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. 20 ട്രക്കുകളാണ് ആദ്യ ഘട്ടത്തിൽ കടത്തി വിടുന്നതിന് ഈജിപ്ത് അനുമതി നൽകിയത്. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിർത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു. എന്നാൽ 23 ലക്ഷത്തോളം ആളുകൾ വസിക്കുന്ന ഗാസയിൽ 20 ട്രക്ക്…

Read More