
ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖ കവിഞ്ഞു
ഉത്തരേന്ത്യയിൽ മഴ തുടരുന്ന സാഹചര്യത്തിൽ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡൽഹി റെയിൽവേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാൽ സമീപവാസികൾ മാറണമെന്ന് അധികൃതർ അറിയിച്ചു. ഉയർന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷൻ പറഞ്ഞു. ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽനിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു ശേഷമാണ് രാജ്യതലസ്ഥാനത്ത് എത്തിയത്. …