മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ട്; കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് കെസി വേണുഗോപാൽ

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത കോൺഗ്രസ് എംഎൽഎമാർക്കെതിരെ നടപടി സ്വീകരിച്ചെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുംബൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിന് ശേഷമായിരുന്നു കെ സി വേണു​ഗോപാലിന്റെ പ്രതികരണം. ബിജെപി ക്യാംപിലേക്ക് പോയ അശോക് ചവാനോട് അടുപ്പമുള്ളവർ ഉൾപ്പെടെ ഏഴുപേരാണ് ക്രോസ് വോട്ട് ചെയ്തതെന്നാണ് നിലവിലെ സൂചന. സംസ്ഥാനത്തിൻ്റെ ചുമതലയുള്ള രമേശ് ചെന്നിത്തല ഉൾപ്പെടെ മുതിർന്ന നേതാക്കൾ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നു.

Read More

കർണാടകയിലെ മൂന്ന് രാജ്യസീറ്റുകളിലും കോൺഗ്രസിന് ജയം; ബിജെപി എംഎൽഎ ക്രോസ് വോട്ട് ചെയ്തു, ബിജെപിക്ക് ഒരു സീറ്റിൽ ജയം

കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ് സ്ഥാനാർഥികൾക്കും വിജയം. രണ്ട് സീറ്റിൽ വീജയം പ്രതീക്ഷിച്ച ബി ജെ പി – ജെ ഡി എസ് സഖ്യത്തിന് ഒരു സീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബി ജെ പി – ജെ ഡി എസ് സഖ്യത്തിൽ നാരായൺസ ഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെ ഡി എസ്സിൽ നിന്നുള്ള എൻ ഡി…

Read More