
സൗദിയിലേക്ക് പോകുന്നവർ അതിർത്തി കടക്കാൻ കാറിൽ നിന്ന് ഇറങ്ങേണ്ട; സ്മാർട്ട് സംവിധാനവുമായി യുഎഇ
യു.എ.ഇയിൽ നിന്ന് സൗദിയിലേക്ക് പോകുന്നവർക്ക് ഇനി അധികം വൈകാതെ കാറിൽ നിന്നിറങ്ങാതെ തന്നെ ഗുവൈഫാത്ത് അതിർത്തി കടക്കാം. വാഹനത്തിൽ നിന്ന് തന്നെ എമിഗ്രേഷൻ പ്രക്രിയ പൂർത്തിയാക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം ഏർപ്പെടുത്തിയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിന്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി യാത്ര എളുപ്പമാക്കുന്നത്. ദുബൈയിൽ നടക്കുന്ന ജൈടെക്സ് എക്സിബിഷനിലാണ് പുതിയ സ്മാർട് സംവിധാനം അധികൃതർ പരിചയപ്പെടുത്തിയത്. യു.എ.ഇയിൽനിന്ന് സൗദി അറേബ്യയിലേക്ക് കരമാർഗം പോകുന്നവർ പ്രധാനമായി ഉപയോഗിക്കുന്ന അതിർത്തിയാണ് ഗുവൈഫാത്ത്. ഓരോ മാസവും നിരവധി…