കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണം: കെ മുരളീധരൻ

കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയർന്നത്. ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണ്? മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണ്? ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. എം.എല്‍.എമാരെ…

Read More

11.96 കോടി രൂപയുടെ വഞ്ചനക്കേസ്; വിശദീകരണവുമായി റെമോ ഡിസൂസയും ഭാര്യയും

നൃത്തസംവിധായകനും സംവിധായകനുമായ റെമോ ഡിസൂസയും ഭാര്യ ലിസെല്ലും മറ്റുള്ളവരുമായി ചേർന്ന് 11.96 കോടി രൂപയുടെ ഡാൻസ് ട്രൂപ്പിനെ വഞ്ചിച്ചുവെന്നാരോപിച്ച കേസില്‍ പ്രസ്താവന ഇറക്കി ദമ്പതികള്‍. യഥാർത്ഥ വസ്തുതകൾ പുറത്തുവരും മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ദമ്പതികൾ ആളുകളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ ഭാഗം ഉടൻ അവതരിപ്പിക്കുമെന്നും അവർ പറഞ്ഞു.T റെമോയുടെയും ലിസെല്ലയുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ പങ്കുവെച്ച പ്രസ്താവന ഇങ്ങനെയായിരുന്നു: “ഒരു പ്രത്യേക നൃത്തസംഘവുമായി ബന്ധപ്പെട്ട് ചില പരാതികൾ രജിസ്റ്റർ ചെയ്തതായി മാധ്യമ റിപ്പോർട്ടുകളിലൂടെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച വിവരങ്ങൾ…

Read More

വയനാട് ദുരന്തം; കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ട്, അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം: കെ സുരേന്ദ്രൻ

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം നൽകിയ 756 കോടി രൂപ കേരള സർക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമങ്ങോട് പറഞ്ഞു. പാലക്കാട് വോട്ട് മറിച്ചു എന്ന സരിന്റെ ആരോപണത്തിൽ ഇത് വരെ പ്രതികരിക്കാൻ പിണറായി വിജയനോ, എംവി ഗോവിന്ദനോ തയ്യാറായിട്ടില്ല. ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിരിക്കുന്നത് എൽഡിഎഫിന്റെ ഇപ്പോഴത്തെ സ്ഥാനാർഥിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.  കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ അത്…

Read More

“സുന്ദരിയായ ഗവർണർ” 71 കോടി കൈക്കൂലി വാങ്ങി; ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും

പെരുമാറ്റ ദൂഷ്യത്തിന്റെ പേരില്‍ ചൈനയിലെ മുൻ ഗവർണർക്ക് 13 വർഷം തടവും 1.18 കോടി രൂപ പിഴയും വിധിച്ചു. “സുന്ദരിയായ ഗവർണർ” എന്ന് വിളിപ്പേരുള്ള സോങ് യാങിനെതിരെയാണ് നടപടി. ഇവർ കീഴുദ്യോഗസ്ഥരായ 58 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും ഏകദേശം 60 ദശലക്ഷം യുവാൻ (71 കോടി) കൈക്കൂലിയായി വാങ്ങിയെന്നും കണ്ടെത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രിഫെക്ചറില്‍ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും ഇവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 52കാരിയായ ഇവർ 22-ാം വയസിലാണ് കമ്മ്യൂണിസ്റ്റ്…

Read More

കെഎസ്ആർടിസിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ; 71.53 കോടി വായ്പാ തിരിച്ചടവിന്

സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സിക്ക് 91.53 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിന് കോർപറേഷൻ എടുത്ത വായ്പയുടെ തിരിച്ചടവിനായാണ് ഇതിൽ 71.53 കോടി രൂപ നൽകിയത്. ശേഷിക്കുന്ന 20 കോടി രൂപ കെ.എസ്.ആർ.ടി.സിക്കുള്ള സഹായമായും നൽകി. പ്രാഥമിക കാർഷിക വായ്പ സംഘങ്ങളുടെ കൺസോർഷ്യത്തിൽനിന്ന് പെൻഷൻ വിതരണത്തിനായി കെഎസ്ആർടിസി എടുത്ത വായ്പയുടെ തിരിച്ചടവാണ് സർക്കാർ ഉറപ്പാക്കുന്നതെന്ന് ധനകാര്യ മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ…

Read More

പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ; പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ

ഒരു കോടി പാവപ്പെട്ട-ഇടത്തരം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിക്കാൻ പ്രധാനമന്ത്രി ആവാസ് യോജന-അർബൻ പദ്ധതിക്ക് കീഴിൽ 10 ലക്ഷം കോടി രൂപ മുതൽമുടക്കുമെന്ന് ധനകാര്യ മന്ത്രി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 2.2 ലക്ഷം കോടി രൂപയുടെ കേന്ദ്രസഹായവും ഇതിൽ ഉൾപ്പെടുമെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി. അഞ്ച് വർഷത്തേക്ക് 100 പ്രതിവാര തെരുവ് ഭക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകുന്ന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യമന്ത്രി. തെരുവ് കച്ചവടക്കാർക്കുള്ള പിഎം സ്വാനിധി പദ്ധതിയെ അടിസ്ഥാനമാക്കി, തിരഞ്ഞെടുത്ത നഗരങ്ങളിൽ 100 ​​പ്രതിവാര…

Read More

യുവതാരം ആവശ്യപ്പെട്ടത് അഞ്ചുകോടി; ചിത്രങ്ങൾ ഉപേക്ഷിച്ച് നിർമാതാക്കൾ

താരങ്ങളും സാങ്കേതിക വിദഗ്ധരും കുത്തനെ പ്രതിഫലമുയർത്തിയതോടെ മലയാള സിനിമ പ്രതിസന്ധിയിലേക്ക്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ‌് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യ്ക്ക് കത്തുനൽകി. പ്രതിഫലം താങ്ങാനാകാതെ ചില മുൻനിരനായകരുടെ ചിത്രങ്ങൾ നിർമാതാക്കൾ ഉപേക്ഷിച്ചിരിക്കുകയാണ്. നാലുകോടിക്കു മുകളിലാണ് എല്ലാ മുൻനിര നായകരുടെയും പ്രതിഫലം. മലയാളത്തിലെ ഒരു പ്രധാന യുവതാരം പുതിയ ചിത്രത്തിന് ആവശ്യപ്പെട്ടത് അഞ്ചുകോടി രൂപയാണ്. ഈ സിനിമ പൂർത്തിയാകുമ്പോൾ ആകെ ചെലവ് 15 കോടിയിലധികമാകും. ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ വലിയ തുകയ്ക്ക് സിനിമവാങ്ങുന്നത് അവസാനിപ്പിച്ചതോടെ ഈ മുടക്കുമുതൽ തിയേറ്ററിൽനിന്നുമാത്രം…

Read More

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പിടിച്ചത് 4650 കോടി; കേരളത്തിൽ നിന്ന് 53 കോടി

ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്. കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വന്‍ പണമൊഴുക്ക് നടക്കുന്നുവെന്നതിന് തെളിവാണ് കമ്മീഷന്‍ പുറത്തു വിട്ട കണക്കുകള്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ 4600 കോടി കവിഞ്ഞു….

Read More

മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു

മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന് സാധ്യത ഉണ്ടെന്ന് ഇന്നലെ വൈകീട്ട് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മുഴപ്പിലങ്ങാട് ബീച്ചില്‍ ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ കടലില്‍ ഇറങ്ങാന്‍ ആരെയും അനുവദിച്ചിരുന്നുമില്ല. അതുകൊണ്ട് മറ്റു അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും…

Read More

കെ.എസ്.ഇ.ബിക്ക് സർക്കാർ 767.71 കോടി രൂപ നൽകി; ഉപഭോഗം കൂടുന്നത് ബോർഡിന് പ്രതിസന്ധി

വൈദ്യുതി വാങ്ങാൻ പണമില്ലാതായ കെ.എസ്.ഇ.ബിക്ക് സർക്കാർ ഇന്നലെ 767.71കോടിരൂപ നൽകി. ഇതോടെ ലോഡ് ഷെഡ്ഡിംഗ് ഭീഷണി ഒഴിവായി. സർക്കാർ പണം നൽകിയില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുമെന്നായിരുന്നു തിരുമാനം. 2022-23ലെ കെ.എസ്.ഇ.ബി.യുടെ നഷ്ടം സർക്കാർ ഏറ്റെടുത്തിരുന്നു. ഇതുവഴി 1023.61കോടിയാണ് സർക്കാർ നൽകേണ്ടത്. അതിന്റെ 75 ശതമാനമാണ് 767.71കോടി. വൈദ്യുതി മേഖലയിലെ പരിഷ്കരണത്തിന്റെ പേരിൽ കേരളത്തിന് 4,​866 കോടിരൂപ വായ്പ എടുക്കാൻ കേന്ദ്രം അനുവദിച്ചിരുന്നു. കെ.എസ്.ഇ.ബിയുടെ നഷ്ടം സർക്കാർ ഏറ്റെടുത്തത് ഈ വായ്പയ്ക്കു വേണ്ടിയായിരുന്നു. ആ വായ്പ എടുത്ത് അതിൽ…

Read More