ജനവാസമേഖലയിൽ തമ്പടിച്ച് കാട്ടാനക്കൂട്ടം ; വ്യാപകമായി കൃഷി നശിപ്പിച്ചു

മലപ്പുറം ജില്ലയിലെ മലയോരമേഖലയിൽ കാട്ടാന വ്യാപകമായി കൃഷി നശിപ്പിക്കുന്നുവെന്ന് പരാതി. കഴിഞ്ഞ ദിവസം കരുവാരകുണ്ട് കൽക്കുണ്ട് ആർത്തലക്കുന്നിലെ ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാനക്കൂട്ടം വൻ തോതിൽ കൃഷി നാശം വരുത്തിയത്. റബർ, തെങ്ങ്, നേന്ത്രവാഴ, കമുങ്ങ്, കപ്പ എന്നീ കാർഷിക വിളകളാണ് നശിപ്പിച്ചത്. കൃഷിയിടത്തിലെത്തിയ കാട്ടാനകൾ വാഴകളും കമുങ്ങും കപ്പയുമെല്ലാം നിമിഷ നേരം കൊണ്ട് ചവിട്ടിമെതിച്ചു. ചെറുതും വലുതുമായ ഒൻപതിലധികം കാട്ടാനകളാണ് മേഖലയിൽ തമ്പടിച്ച് കാർഷിക വിളകൾ ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ദിവസം പകൽ സമയത്ത് കാട്ടാനകളെത്തി വീടുകൾക്ക്…

Read More

മലപ്പുറം കരുളായി പഞ്ചായത്തിലെ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാനയുടെ അതിക്രമം

മലപ്പുറം കരുളായി പഞ്ചായത്തിലെ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാനയുടെ അതിക്രമം തുടരുന്നതായി റിപ്പോർട്ട്. മൈലമ്പാറ തെക്കേമുണ്ടയിൽ കഴിഞ്ഞ ദിവസമെത്തിയ കാട്ടാന ജനവാസ മേഖലയിൽ ഭീതി പരത്തുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തെക്കേമുണ്ടയിൽ ഒറ്റയാൻ വീണ്ടും എത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെത്തിയ കാട്ടാന മങ്ങാട്ടുപറമ്പൻ അബ്ദുറഹിൻ എന്നയാളുടെ പറമ്പിലെ രണ്ടു തെങ്ങുകൾ നശിപ്പിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ആനയെ തുരത്തിയോടിച്ചത്. ഇതിനിടയിൽ പലതവണ ആളുകൾക്ക് നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തു. കരുളായി…

Read More

ബീഫ് വിൽപന നടത്തിയെന്നാരോപണം; രാജസ്ഥാനിൽ പോലീസ് 12 വീടുകൾ തകർത്തു

രാജസ്ഥാനിൽ ബീഫ് വിൽപന നടത്തിയെന്നാരോപിച്ച് 12 വീടുകൾ തകർത്ത് പോലീസ്. കൂടാതെ 44 ഏക്കറിലെ ഗോതമ്പ്, കടുക് വിളകളും നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ​പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. രാജസ്ഥാനിലെ തിജാര ഖായിർത്താൽ ജില്ലയിലെ കിസ്നഗാർഹ് ബാസ് ഗ്രാമത്തിലാണ് സംഭവമെന്നാണ്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ബീഫ് വിൽപന തടയാത്തതിന് നാല് പോലീസുകാരെ സസ്​പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബീഫ് വിറ്റതിന് 22 പേർക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനധികൃതമായി ഇവിടെ…

Read More