മാസപ്പടി കിട്ടുന്നവർ കാത്തുനിൽക്കേണ്ട, ശമ്പളം കിട്ടുന്നവരാണ് കാത്തു നിൽക്കേണ്ടത്; സര്‍ക്കാരിന്‍റേത് പ്രതികാരം: ഷാഫി പറമ്പില്‍

സിദ്ധാർത്ഥനെ ക്രൂരമായി കോലപ്പെടുത്തിയിട്ട് അറസ്റ്റ് നടത്താതെ ഇരട്ടിൽ തപ്പിയ പൊലീസാണ് ഒരു ജനാധിപത്യ സമരത്തിന് നേരെയാണ് നടപടി എടുത്തതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. കോതമംഗലത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും നടത്തിയ സമരങ്ങള്‍ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി ഷാഫി പറമ്പില്‍. സർക്കാർ പ്രതികാര നടപടി എടുക്കുകയാണ്. വിവാദമായപ്പോഴാണ് സിദ്ധാർത്ഥിന്‍റെ കൊലപാതകത്തിൽ പൊലീസ് നടപടിയെടുത്തത്. പ്രതിപക്ഷ സംഘടനകൾ ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടുമ്പോൾ മറ്റു പലതിന്‍റെയും പകപോക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ രാത്രി അറസ്റ്റ്…

Read More

‘കോടതികളിൽ നടക്കുന്നത് ആർ.എസ്.എസ് റിക്രൂട്ട്‌മെൻറ് ‘; ജുഡീഷ്യറിക്കെതിരെ വിമർശനവുമായി എംവി ഗോവിന്ദൻ

ജുഡീഷ്യറിക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെ കോമരമായി പ്രവർത്തിക്കുന്നവരെയാണ് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും റിക്രൂട്ട് ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചു. ജുഡിഷ്യറിയുടെ മഹിമ അധികകാലം നിലനിൽക്കുമോ എന്ന് സംശയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. എക്‌സിക്യൂട്ടീവും ജുഡിഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വത്തിലേക്കുള്ള യാത്രയായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read More

‘കരിങ്കൊടിയുമായി ഇന്ന് ആരും ചാടുന്നത് കണ്ടില്ല’; നേതൃത്വം നൽകിയ നിർദേശമെങ്കിൽ നല്ലതെന്ന് മുഖ്യമന്ത്രി

കരിങ്കൊടി പ്രതിഷേധത്തിൽ പ്രതിപക്ഷത്തിന് നല്ല ബുദ്ധി തോന്നിത്തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വാഹനങ്ങളുടെ മുന്നിലേയ്ക്ക് കൊടിയുമായി ആരും ചാടി വരുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നവകേരള സദസ് ബഹിഷ്‌കരിക്കും എന്ന് മാത്രമല്ല, തെരുവിൽ നേരിടുമെന്നാണ് ഇപ്പോൾ പറയുന്നത്. ആ നിലയിൽ നിന്ന് പിന്മാറണമെന്നാണ് ആവർത്തിച്ച് പറഞ്ഞത്. ഇന്ന് കാലത്തും പത്രസമ്മേളനത്തിലൂടെ അഭ്യർത്ഥിച്ചു. കുറച്ച് നല്ലബുദ്ധി അവർക്ക് തോന്നിയിട്ടുണ്ട് എന്നാണ് കാണുന്നത്. ഇന്ന് ഞങ്ങളുടെ വാഹനത്തിന് മുന്നിലേയ്ക്ക് കൊടിയുമായൊന്നും ആരും…

Read More

ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്; ഗവർണർമാർക്ക് താക്കീതുമായി സുപ്രീം കോടതി

നിയമസഭ പാസാക്കിയ ബില്ലുകളിൽ നടപടിയെടുക്കാൻ കാലതാമസം വരുത്തുന്നതിൽ ഗവർണർമാരെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. പഞ്ചാബ്, തമിഴ്നാട് ഗവർണർമാർക്കാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്. ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകരുതെന്നും ഗവർണർമാർക്ക് കോടതി നിർദേശം നൽകി. ‘നിയമസഭ പാസാക്കിയ ബില്ലുകളുടെ ഗതി ദയവായി വ്യതിചലിപ്പിക്കരുത്. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. നിങ്ങൾ തീ കൊണ്ടാണ് കളിക്കുന്നത്. പഞ്ചാബിൽ നടക്കുന്ന കാര്യങ്ങളിൽ ഞങ്ങൾ സന്തുഷ്ടരല്ല. നമ്മൾ ഒരു പാർലമെന്ററി ജനാധിപത്യമായി തുടരുമോ?…

Read More

കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ല ജയില്‍; ഉദ്യോഗസ്ഥരെ വിമര്‍ശിച്ച്‌ ഹൈക്കോടതി

തടവുകാരുടെ പരാതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ജയില്‍ ഉദ്യോഗസ്ഥരുടെ കൈക്കരുത്ത് കാണിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരായ ശാരീരിക അതിക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ലെന്നും ജയിലില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. തടവുകാര്‍ക്കെതിരെ മൂന്നാം മുറ പോലുള്ള രീതികള്‍ ഉപയോഗിക്കരുതെന്നും തടവുകാരെ തടവിലാക്കുന്നത്, അവരെ നവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കോടതി പറഞ്ഞു.  വിയ്യൂര്‍ ജയിലില്‍ ഉദ്യോഗ്സ്ഥര്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച്‌ തടവുകാരനായ കോട്ടയം തെള്ളകം സ്വദേശി ജോസ്, തൃശൂര്‍ പഴയ്യന്നൂര്‍ സ്വദേശി മനീഷ് എന്നിവര്‍ നല്‍കിയ…

Read More

കേരളത്തിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ല; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേരള സർക്കാരിന് റെയിൽവേ വികസനത്തിൽ താൽപര്യമില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ റെയിൽവേയുടെ മെഗാ നവീകരണ പരിപാടിയുടെ ഉദ്ഘാടനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി എന്തു കാര്യത്തെയും കേരള സർക്കാർ രാഷ്ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. വന്ദേ ഭാരത് കേരളത്തിനു കിട്ടില്ല എന്നവിധം തരംതാണ രാഷ്ട്രീയ പ്രചാരണം നടത്തി. ഒരു സർവേ നടത്താൻ പോലും സർക്കാർ വളരെയധികം ബുദ്ധിമുട്ട് നേരിടുന്നെന്നും അദ്ദേഹം വിമർശിച്ചു. അമൃത് ഭാരത് പദ്ധതിയുടെ…

Read More

‘പ്രധാനമന്ത്രി രാജ്യത്തില്ല, മോദിക്ക് സർവകക്ഷിയോഗം പ്രധാനമല്ലേ?’: മണിപ്പൂർ കലാപത്തിൽ രാഹുൽ

മണിപ്പൂർ കലാപത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ കലാപം മോദിയെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്ന് വിമർശനം. വിഷയത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുമ്പോൾ, വർഗീയ സംഘർഷം പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സർവകക്ഷിയോഗം വിളിച്ചതിന് പിന്നാലെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. കഴിഞ്ഞ 50 ദിവസമായി മണിപ്പൂരിൽ അശാന്തിയുടെ തീജ്വാല ആളിക്കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രി മൗനം തുടരുന്നു. ഇപ്പോൾ പ്രധാനമന്ത്രി രാജ്യത്തില്ലാത്ത സമയത്താണ് സർവകക്ഷി യോഗം ചേരാൻ നിശ്ചയിച്ചിരിക്കുന്നത്. ഈ…

Read More