മലപ്പുറം എസ്പിയെ പൊതുവേദിയിൽ വിമർശിച്ച് പിവി അൻവർ; പ്രസംഗം ഒറ്റവാക്കിൽ അവസാനിപ്പിച്ച് എസ് പി

പൊതുവേദിയിൽ ജില്ലാ പോലീസ് മേധാവിയെ വിമർശിച്ച് പി.വി. അൻവർ എം.എൽ.എ. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരൻ ഐ.പി.എസിനെ എം.എൽ.എ. രൂക്ഷമായഭാഷയിൽ വിമർശിച്ചത്. ഇതിനുപിന്നാലെ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു. സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അൻവർ. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എൽ.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസർമാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എൽ.എ. തുടങ്ങിയത്. തന്റെ പാർക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണം പോയിട്ട് പ്രതിയെ…

Read More

‘നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്കൊന്നും അറിയില്ല’; വനിതാ എംഎൽഎയോട് നിതീഷ് കുമാർ

ബിഹാർ നിയമസഭയിൽ പ്രതിപക്ഷ വനിതാ എംഎൽഎയോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ”നിങ്ങൾ ഒരു സ്ത്രീയാണ്, നിങ്ങൾക്ക് ഒന്നും അറിയില്ല” എന്നായിരുന്നു ആർജെഡിയിലെ രേഖാ ദേവിയോട് നിതീഷ് കുമാർ പറഞ്ഞത്. ബിഹാറിന്റെ പ്രത്യേക പദവിയും സംവരണവും ഉന്നയിച്ചു പ്രതിപക്ഷം സഭയിൽ മുദ്രവാക്യമുയർത്തിയതോടെയാണു മുഖ്യമന്ത്രി കോപാകുലനായത്. മുഖ്യമന്ത്രിയുടെ പരാമർശം സഭയ്ക്ക് അകത്തും പുറത്തും ബഹളത്തിനിടയാക്കി. പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണ പരിധി 65 ശതമാനമായി ഉയർത്താനുള്ള ബിഹാർ സർക്കാരിന്റെ നീക്കം കഴിഞ്ഞ…

Read More

കോൺഗ്രസുകാരെ കെ.കെ.രമ തിരിച്ചറിയണം: കെ.സുരേന്ദ്രൻ

 ടി.പി. വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറായി സർക്കാരിന്റെ നീക്കം ഭരണഘടനാവിരുദ്ധമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ നിന്നും സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പാഠവും പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണിത്. ടി.പി. വധക്കേസ് ഒത്തുതീർപ്പാക്കാൻ സിപിഎമ്മിനെ സഹായിച്ച യുഡിഎഫ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു. യുഡിഎഫ് ഭരണത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ച കോൺഗ്രസുകാരെ കെ.കെ. രമ തിരിച്ചറിയണം. സർക്കാരിന്റെ നീക്കം മനുഷ്യത്വ വിരുദ്ധമാണ്….

Read More

മോദിക്കെതിരെ ട്രോൾ; ക്രിസ്ത്യാനികളെ പരിഹസിക്കുന്നതെന്ന് ബിജെപി, പിൻവലിച്ച് കോൺഗ്രസ് കേരള ഘടകം

ജി 7 ഉച്ചക്കോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയെ പരിഹസിച്ച പോസ്റ്റ് കോൺഗ്രസ് പിൻവലിച്ചു. എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് കേരള ഘടകം കോൺഗ്രസ് മോദിയെയും മാർപാപ്പയെയും പരിഹസിച്ചത്. പോസ്റ്റ് വ്യാപക വിമർശനങ്ങൾക്ക് വഴിതുറന്നതോടെയാണ് പിൻവലിച്ചത്. ‘ഒടുവിൽ മാർപാപ്പയ്ക്ക് ദൈവത്തെ കാണാനുള്ള അവസരം ലഭിച്ചു!’ എന്ന അടികുറിപ്പോടെയാണ് ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നത്. തന്നെ ദൈവം അയച്ചതാണെന്ന പ്രധാനമന്ത്രിയുടെ മുൻ പരാമർശത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കോൺഗ്രസ് ചിത്രം പങ്കുവെച്ചത്. പോസ്റ്റ് പ്രചരിച്ചതോടെ കോൺഗ്രസിന്റെ എക്‌സ് അക്കൗണ്ട്…

Read More

ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുന്നത്: സിനിമ നിരൂപകരെ വിമർശിച്ച് ജോയ് മാത്യു

സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍ സിനിമാ നിരൂപണം ആരംഭിച്ചിട്ടുണ്ടെന്നു നടൻ ജോയ് മാത്യു . ‘ശ്രീ മുത്തപ്പന്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് റിവ്യൂ ബോംബിനെ പറ്റി ജോയ് മാത്യു സംസാരിച്ചത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘സിനിമയില്‍ ചാന്‍സ് ചോദിച്ച് നടന്ന് അവസരം കിട്ടാതെ പലരും സിനിമ നിരൂപണം തുടങ്ങിയിട്ടുണ്ട്. അത്തരം പല പൊട്ടന്‍മാരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇവരെ കൈയ്യില്‍ കിട്ടിയാല്‍ രണ്ടെണ്ണം കൊടുക്കാനാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത്….

Read More

‘ഓരോ വീട്ടിൽ ഓരോ ബോട്ട്’; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരേ കൃഷ്ണപ്രഭ

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ രൂക്ഷമായി പ്രതികരിച്ച് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. ഹാസ്യരൂപത്തിലാണ് കൃഷ്ണപ്രഭയുടെ പ്രതികരണം. വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെയാണെന്നും സബ്‌സിഡി വഴി ഓരോ വീട്ടിലും ഓരോ ബോട്ട് നല്‍കണമെന്നും കൃഷ്ണപ്രഭ കുറിച്ചു. കൃഷ്ണപ്രഭയുടെ കുറിപ്പ് ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു….

Read More

‘ബിജെപിയുടെ അൺ അപ്പോയിൻറഡ് വർക്കിംഗ് പ്രസിഡന്റാണ് പിണറായി വിജയൻ, പോരാട്ടം മോദിയും രാഹുലും തമ്മിൽ’; തെലങ്കാന മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനുവായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കേരള പ്രചരണം. രാഹുൽ ഗാന്ധിക്ക് വേണ്ടി മേപ്പാടിയിൽ പ്രചാരണത്തിനെത്തിയ തെലങ്കാന മുഖ്യമന്ത്രി, രാഹുൽ ആണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്ന് വ്യക്തമാക്കി. അതിനർത്ഥം, വയനാടൻ ജനതയാണ് ഇന്ത്യ മുന്നണിയെ നയിക്കുന്നതെന്നും രേവന്ത് റെഡ്ഢി വിവരിച്ചു. ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം അഴിച്ചുവിട്ടത്. ബി ജെ പിയുടെ അൺ അപ്പോയിൻറഡ് വർക്കിംഗ് പ്രസിഡൻറാണ് പിണറായി വിജയനെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി പറഞ്ഞത്. പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയുന്നു,…

Read More

കുര്യന്റെ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാർ; ആരോപണങ്ങൾക്ക് പിന്നിൽ കുര്യന്റെ ബുദ്ധിയെന്ന് അനിൽ ആന്റണി

സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി 25 ലക്ഷം രൂപ തന്റ കയ്യിൽ നിന്നും വാങ്ങിയെന്ന ദല്ലാൾ നന്ദകുമാറിന്റെ (ടി ജി നന്ദകുമാർ) ആരോപണം തളളി പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി. നന്ദകുമാറിനെയും ആരോപണങ്ങൾ ശരിവച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യനെയും കടുത്ത ഭാഷയിലാണ് അനിൽ ആന്റണി വിമർശിച്ചത്. പരാജയ ഭീതിമൂലം കോൺഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ അനിൽ നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് പിജെ കുര്യനാണെന്നും വ്യക്തമാക്കി. ‘കുര്യന്റെ ആളെന്നുപറഞ്ഞാണ് നന്ദകുമാർ എത്തിയത്. ആരോപണങ്ങൾക്ക്…

Read More

എന്താണ് ‘അമ്മേ’ ഇങ്ങള് നന്നാവാത്തത്:  താര സംഘടനായ അമ്മയെ വിമർശിച്ച് ഹരീഷ് പേരടി

ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെ പ്രതികരിക്കാത്ത താര സംഘടനായ അമ്മയെ വിമർശിച്ച് നടന്‍ ഹരീഷ് പേരടി. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല. അമ്മയില്‍ മെമ്പറല്ലാത്ത ഷാരൂഖ് ഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. ഹരീഷ് പേരടിയുടെ കുറിപ്പ്: വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ.രാമകൃഷ്ണന്‍ എന്ന കലാകാരന് പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും…

Read More

രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; യുപി സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

ഈ കാടന്‍ ഭരണത്തില്‍ ഒരു സ്ത്രീയായി ജനിക്കുന്നതു തന്നെ കുറ്റമാണെന്നും നിയമം എന്നത് ഇവിടെ അവശേഷിക്കുന്നില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാണ്‍പുരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് അവർ. സ്ത്രീകള്‍ നീതി തേടുമ്പോള്‍ അവരുടെ കുടുബത്തെ തകര്‍ക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഹത്രാസ്, ഉന്നാവോ ബലാത്സംഗക്കേസുകളെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. ‘കൂട്ടബലാത്സംഗത്തിന് ഇരകളായ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കാണ്‍പൂരില്‍ ആത്മഹത്യ ചെയ്തു. ഇപ്പോള്‍ അവരുടെ പിതാവും ആത്മഹത്യ ചെയ്തു. ഇരകളുടെ…

Read More