ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചു; പാലക്കാട് സിപിഎം വലിയ തിരിച്ചടി നേരിടും: കെ.സി വേണുഗോപാൽ

ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ചില പത്രങ്ങൾ തിരഞ്ഞുപിടിച്ചുള്ള സിപിഎം പരസ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹപ്രകാരമാണ്. പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്. സന്ദീപ് വാരിയർ ബിജെപി വിട്ടതിൽ കൂടുതൽ നിരാശ സിപിഎമ്മിനാണെന്നും കെ.സി.വേണുഗോപാൽ തുറന്നടിച്ചു. ‘‘ഇത്തരം വിഷയങ്ങളിൽ സിപിഐക്ക് എന്താണു മൗനം? പാലക്കാട്ടു സിപിഎം വലിയ തിരിച്ചടി നേരിടും. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. സിപിഎം…

Read More

‘ബിജെപി വിട്ട് ഒരാൾ കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നത്?, പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാൻ’; പികെ കുഞ്ഞാലിക്കുട്ടി

സിപിഎമ്മിനെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും. ഒരാൾ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി ചോദിച്ചു. സന്ദീപ് വാര്യര്‍ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയത്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയെ സഹായിക്കാൻ കഴിയുമോയെന്ന് സി.പി.എം ശ്രമിക്കുകയാണ്. പാണക്കാട് തങ്ങള്‍മാര്‍ നാടിന് മത സൗഹാർദ്ദം മാത്രം നൽകിയവരാണ്. മുനമ്പത്ത് പ്രശ്ന പരിഹാരത്തിന് പാണക്കാട്…

Read More

ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നു; പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ലെന്ന് സജി ചെറിയാൻ

മുസ്ലിം ലീഗിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. മുസ്ലിം ലീഗിൽ ഒരു വിഭാഗം തീവ്ര ചിന്താഗതിക്കാരുമായി സഹകരിക്കുന്നുവെന്നും ഇതിൽ മുസ്ലിം ലീഗ് നേതൃത്വം അറിഞ്ഞോ അറിയാതെയോ വീഴുന്നുവെന്നുമാണ് സജി ചെറിയാന്‍റെ വിമര്‍ശനം. മുസ്ലിം ലീഗിനകത്ത് തിരുത്തൽ പ്രക്രിയ ഉണ്ടാവണം. പാണക്കാട് തങ്ങളെ മുഖ്യമന്ത്രി അപമാനിച്ചിട്ടില്ല. ലീഗിന്റെ സംസ്ഥാന അധ്യക്ഷനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. ലീഗിന്റെ ഇപ്പോഴത്തെ നേതൃത്വം തെറ്റായ ദിശയിൽ പോകുന്നു. അതിനെയാണ് വിമർശിച്ചതെന്നാണ് സജി ചെറിയാന്‍റെ വിശദീകരിക്കുന്നത്. ജാതീയമായ ചേരിതിരിവ് ഉണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ ശ്രമം നടത്തുന്നുവെന്നും സജി…

Read More

ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നടക്കാൻപോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്ന് ഹൈക്കോടതി

ഫോർട്ട്‌കൊച്ചിയിൽ തകർന്നുകിടന്ന ഓടയിൽ വീണ് വിദേശ ടൂറിസ്റ്റിന്റെ കാലൊടിഞ്ഞ സംഭവം നാണക്കേടാണെന്ന് കേരളാ ഹൈക്കോടതി. വിനോദസഞ്ചാര കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും നടക്കാൻപോലും പറ്റാത്ത നഗരമായി കൊച്ചി മാറിയെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട ഹർജികളിലാണ് കോടതിയുടെ വാക്കാലുള്ള വിമർശനം. വിഷയത്തിൽ അധികൃതരുടെ വിശദീകരണം തേടിയിട്ടുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചെല്ലാം വിദേശികൾ അവരുടെ രാജ്യത്തുപോയി എന്താകും പ്രതികരിക്കുക. കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും പുറംലോകം എന്തു ചിന്തിക്കുമെന്നും കോടതി ചോദിച്ചു. പുതുക്കിപ്പണിയാൻ തുറന്നിട്ടിരുന്ന കാനയിൽ…

Read More

താൻ പ്രസംഗിക്കുന്ന വേദിയിൽ ആന്റോ ഉണ്ടായിരുന്നു; പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായി ശോഭാ സുരേന്ദ്രൻ

മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിനെതിരെ വീണ്ടും വിമർശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ആന്റോ പുറത്തുവിട്ട ഫോട്ടോയ്ക്ക് മറുപടിയുമായാണ് ശോഭ സുരേന്ദ്രൻ രം​ഗത്തെത്തിയത്. താൻ പ്രസംഗിക്കുന്ന വേദിയിൽ ആന്റോ ഉണ്ടായിരുന്ന ഫോട്ടോ പുറത്തുവിടുകയായിരുന്നു ശോഭാ സുരേന്ദ്രൻ.  ആന്റോ അന്ന് പിസി തോമസിന്റെ പാർട്ടിയുടെ നേതാവായിരുന്നു. ദീന ദയാൽ എന്ന പാർട്ടിയുടെ നിയോജക മണ്ഡലം ജനറൽ സെക്രട്ടറിക്കൊപ്പമാണ് ആന്റോയുടെ വീട്ടിൽ പോയത്. മൂന്നുനാലു വീടുകളിൽ ഗൃഹസമ്പർക്കം നടത്തുന്നതിനിടെയാണ് ആ വീട്ടിലും പോയത്. പിസി തോമസിന്റെ പാർട്ടിയിലൂടെ ബിജെപിയിലേക്ക് ആന്റോ…

Read More

മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം: കെ മുരളീധരൻ

എഡിഎമ്മിൻ്റെ മരണത്തിൽ സിപിഎം വേട്ടപ്പട്ടിക്കൊപ്പമെന്ന് കെ മുരളീധരൻ. എഡിഎം നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യക്കൊപ്പമാണ് കണ്ണൂരിലെ സിപിഎം നേതൃത്വം. എന്നാൽ പത്തനംതിട്ടയിൽ സിപിഎം എഡിഎം നവീൻ്റെ കുടുംബത്തിനൊപ്പമാണ്. മുയലിനൊപ്പം ഓടുകയും വേട്ടപ്പടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന ഈ ഏർപ്പാട് സിപിഎം അവസാനിപ്പിക്കണം. എഡിഎം നവീൻ ബാബുവിൻ്റെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു കെ മുരളീധരൻ്റെ പ്രതികരണം. ദിവ്യയുടെ ജില്ലാ പഞ്ചായത്ത് അംഗത്വം അടക്കം രാജിവെപ്പിക്കണമെന്ന കാര്യത്തിൽ കേരളം…

Read More

ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല; ദേശീയ ബാലാവകാശ കമ്മീഷൻ തീരുമാനത്തെ വിമർശിച്ച് ജലീൽ

രാജ്യത്തെ മുഴുവൻ മദ്രസകളും അടച്ച് പൂട്ടണമെന്നും ഗ്രാന്‍റുകൾ നൽകരുതെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി കെടി ജലീൽ എംഎൽഎ. മദ്രസ്സകൾ അടച്ചുപൂട്ടണമെന്ന ധ്വനിയിൽ കേന്ദ്ര ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ചതായി പറയപെടുന്ന നിർദ്ദേശങ്ങൾ ഏകപക്ഷീയവും സമൂഹത്തിൽ വലിയ അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഏറെ സാദ്ധ്യതകളുള്ളതുമാണെന്ന് ജലീൽ പറഞ്ഞു. ഇന്ന് മദ്രസ്സകൾ, നാളെ സെമിനാരികൾ, മറ്റന്നാൾ വേദപാഠശാലകൾ ആയിരിക്കും പൂട്ടിക്കുകയെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ഒരു സർക്കാരും മതപഠനത്തിന് പണം നൽകുന്നതായി അറിവില്ല. സ്കൂളുകളിൽ പോകാത്ത കുട്ടികളെ ലാക്കാക്കി,…

Read More

‘ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം’; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വം

‘ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണം’; ആനിരാജയെ വിമർശിച്ച് ബിനോയ് വിശ്വംദേശീയ സെക്രട്ടറി ഡി. രാജ പങ്കെടുത്ത സിപിഐ സംസ്ഥാന കൗൺസിലിൽ ആനി രാജയ്ക്കെതിരെ പരോക്ഷ വിമർശനം. സംസ്ഥാന വിഷയങ്ങളിൽ ദേശീയ നേതാക്കൾ അഭിപ്രായം പറയുമ്പോൾ സംസ്ഥാന നേതാക്കളുമായി ആലോചിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് ഇക്കാര്യം തീരുമാനിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. സംസ്ഥാന എക്‌സിക്യുട്ടീവിൽ മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. പാർട്ടി ചട്ടക്കൂടിൽ കെ.ഇ….

Read More

ബസ് ഡ്രൈവറുമായുള്ള തർക്കം; മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്ന് കോടതി; പൊലീസിന് വിമർശനം

തിരുവനന്തപുരം മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പൊലീസിന് കോടതിയുടെ വിമർശനം. യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഡ്രൈവർ യദു കന്റോൺമന്റ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമർശിച്ചത്. യദു കോടതിയിൽ സമർപ്പിച്ച മോണിറ്ററിങ് പെറ്റീഷൻ…

Read More

ഇസ്രയേൽ – ഹമാസ് യുദ്ധ വാർഷികത്തിൽ ലോകരാജ്യങ്ങളെ വിമർശിച്ച് മാർപാപ്പ

ഇസ്രയേൽ – ഹമാസ് യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ പശ്ചിമേഷ്യയിലെ കത്തോലിക്കർക്ക് തുറന്ന കത്തുമായി ഫ്രാൻസിസ് മാർപാപ്പ. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്ന കാര്യത്തിൽ ലോകശക്തികളുടെ നാണംകെട്ട പിടിപ്പില്ലായ്മയെ മാർപാപ്പ വിമർശിച്ചു. “ഒരു വർഷം മുൻപ് വെറുപ്പിന്റെ തിരികൊളുത്തപ്പെട്ടു. അത് ചെറിയ പൊട്ടിത്തെറിയല്ല ഉണ്ടാക്കിയത്. അന്താരാഷ്ട്ര സമൂഹത്തിന്റെ നാണംകെട്ട പിടിപ്പില്ലായ്മയും ആയുധങ്ങളെ നിശബ്ദമാക്കുന്നതിലും യുദ്ധത്തിന്റെ ദുരന്തം അവസാനിപ്പിക്കുന്നതിലുമുള്ള വൻശക്തികളുടെ നിശബ്ദതയും കാരണം അത് വൻ അക്രമമായി പൊട്ടിത്തെറിച്ചു.”- മാർപാപ്പ കുറിച്ചു. “രക്തവും കണ്ണീരും ഇപ്പോഴും ചൊരിയപ്പെടുന്നു. രോഷം വളർന്നുകൊണ്ടിരിക്കുന്നു. അതിനൊപ്പം…

Read More